
കോഴിക്കോട്: ഏഷ്യാനെറ്റ് ന്യൂസ് സംഘടിപ്പിക്കുന്ന സ്‌മാര്‍ട്ട് ട്രാവലര്‍ എക്‌സ്‌പോയ്ക്ക് കോഴിക്കോട് തുടക്കം. കോഴിക്കോട് താജ് ഗേറ്റ്‌വേ ഹോട്ടലില്‍ ഈ മാസം 27 വരെയാണ് എക്‌സ്‌പോ നടക്കുന്നത്. വിദേശ യാത്രകൾക്കുള്ള സാധ്യതകൾ യാത്ര പ്രേമികളെ പരിചയപ്പെടുത്തുകയാണ് എക്സ്പോയുടെ ലക്ഷ്യം.
കേരളത്തിലെ പ്രമുഖ ടൂര്‍ ഓപ്പറേറ്റര്‍മാരാണ് എക്‌സ്‌പോയില്‍ പങ്കെടുക്കുന്നത്. പ്രത്യേക നിരക്കില്‍ സ്‌പോട്ട് ബുക്കിംഗ് സൗകര്യമുണ്ട്. ടൂര്‍ പാക്കേജുകള്‍ക്ക് പണരഹിത യാത്രയും ഇ എം ഐ സൗകര്യവും ഒരുക്കിയിട്ടുണ്ട്. നറുക്കെടുപ്പില്‍ വിജയിക്കുന്ന ഭാഗ്യവാന്‍മാര്‍ക്ക് സിംഗപ്പൂരിലേക്ക് പറക്കാനുള്ള സൗജന്യ ടിക്കറ്റാണ് സമ്മാനം. രാവിലെ 10 മണിമുതല്‍ വൈകിട്ട് എട്ട് മണിവരെ നടക്കുന്ന എക്‌സ്‌പോയില്‍ പ്രവേശനം സൗജന്യമാണ്.
യൂറോപ്പിലേക്കും ഹോളി ലാൻഡിലേക്കും കുറഞ്ഞ ചെലവിൽ യാത്ര, മികച്ച ഓഫറുകൾ, തെരഞ്ഞെടുക്കപ്പെടുന്നവർക്ക് സൗജന്യയാത്ര, യാത്രകൾ ചെയ്യാൻ ആഗ്രഹിക്കുന്ന എല്ലാവർക്കുമുള്ള മികച്ച വഴികാട്ടിയാണ് ഏഷ്യാനെറ്റ് ന്യൂസ് സ്മാർട്ട് ട്രാവലർ എക്സ്പോ. ഏത് പാക്കേജ് വേണം, എങ്ങനെ തയ്യാറെടുക്കണം, പണമില്ലെങ്കിലും ടൂർ പോകാനുള്ള യാത്രാലോണുകൾ എവിടെ നിന്നും കിട്ടും, തുടങ്ങി യാത്രാസംബന്ധിയായ എല്ലാ സംശയങ്ങൾക്കുമുള്ള ഉത്തരങ്ങളുമായാണ് ഏഷ്യാനെറ്റ് ന്യൂസ് സ്മാർട്ട് ട്രാവലർ എക്സ്പോ സംഘടിപ്പിച്ചിരിക്കുന്നത്.
നേരത്തെ കൊച്ചിയില്‍ നടന്ന സ്‌മാര്‍ട്ട് ട്രാവലര്‍ എക്‌സ്‌പോ വന്‍ വിജയമായിരുന്നു. ജനുവരി 11,12,13 തീയതികളിലാണ് സ്‌മാര്‍ട്ട് ട്രാവലര്‍ എക്‌സ്‌പോയ്ക്ക് കൊച്ചി വേദിയായത്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam