നവമലയാളി സാംസ്കാരിക പുരസ്‌കാരം ആനന്ദിന്

Published : Jan 04, 2018, 01:22 PM ISTUpdated : Oct 04, 2018, 07:29 PM IST
നവമലയാളി സാംസ്കാരിക പുരസ്‌കാരം ആനന്ദിന്

Synopsis

തിരുവനന്തപുരം: നവമലയാളി സാംസ്‌കാരിക പുരസ്‌കാരം 2018 പ്രമുഖ എഴുത്തുകാരന്‍ ആനന്ദിന്. കേരളത്തിനും മലയാളത്തിനും പ്രസക്തമായ സംഭാവനകള്‍ നല്‍കുന്ന വ്യക്തികളെ ആദരിക്കാന്‍ വിഭാവനം ചെയ്ത ഈ പുരസ്‌കാരം 2017ലാണ് നവമലയാളി തുടങ്ങിവെച്ചത്. ആദ്യ പുരസ്‌ക്കാരം കെ.ജി.എസിനായിരുന്നു.

ആള്‍ക്കൂട്ടം എന്ന നോവലിലൂടെ തന്റെ സാഹിത്യ ജീവിതം തുടങ്ങി വെച്ച എഴുത്തുകാരനാണ് ആനന്ദ് എന്ന പി. സച്ചിദാനന്ദന്‍. 2018 ജനുവരി 26ന് 
 കുന്നംകുളം ടൗണ്‍ഹാളില്‍ നടക്കുന്ന നവമലയാളി ഏകദിന സാഹിത്യോല്‍സവത്തില്‍ വച്ച് പുരസ്‌കാരം സമ്മാനിക്കും. ഒരു ലക്ഷം രൂപയും പ്രശസ്തിപത്രവും ശില്പവും അടങ്ങുന്നതാണ് പുരസ്‌കാരമെന്ന് സംഘാടകര്‍ അറിയിച്ചു.
 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

ക്രൈസ്തവർക്കെതിരായ ആക്രമണം: ആശങ്കകൾ പങ്കുവെച്ച് സംസ്ഥാനത്തെ സഭാമേലധ്യക്ഷൻമാർ
തിരുവമ്പാടിയിൽ ഭരണം പിടിക്കാൻ വിമതനെ കൂട്ടുപിടിച്ച് യുഡിഎഫ്; കോണ്‍ഗ്രസ് വിമതന്‍ ജിതിൻ പല്ലാട്ട് പ്രസിഡന്‍റാകും