അകാലി സര്‍ക്കാരിനെ പുറത്താക്കുക ലക്ഷ്യമെന്ന് സിദ്ദു

By Web DeskFirst Published Jan 18, 2017, 4:03 AM IST
Highlights

ചണ്ഡീഗഡ്: പഞ്ചാബില്‍ അകാലി സര്‍ക്കാരിനെ പുറത്താക്കുകയാണ് തന്റെ ലക്ഷ്യമെന്ന് നവ്ജോത് സിംഗ് സിദ്ദു വ്യക്തമാക്കി. അമൃത്സര്‍ ഈസ്റ്റില്‍ നിന്നും കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായി മത്സരിക്കുന്ന നവ്ജ്യോത് സിംഗ് സിദ്ദു ഇന്ന് നാമനിര്‍ദ്ദേശപത്രിക സമര്‍പ്പിക്കും. കഴിഞ്ഞ ദിവസം കോണ്‍ഗ്രസില്‍ ചേ‍ര്‍ന്ന നവ്ജോത് സിംഗ് സിദ്ദു ഇപ്പോള്‍ പഞ്ചാബില്‍ കോണ്‍ഗ്രസിന്റെ താരപ്രചാരകനാണ്.

റോഡ് ഷോയിലൂടെ ജനങ്ങളെ ആകര്‍ഷിക്കുന്ന സിദ്ദു അമൃത്സറില്‍ വന്‍ സ്വീകരണമാണ് ഒരുക്കിയത്. വിമാനത്താവളം മുതല്‍ സുവര്‍ണക്ഷേത്രം പ്രവര്‍ത്തകര്‍ ആവേശത്തോടെയാണ് സിദ്ദുവിനോട് ഐക്യധാര്‍ഢ്യം പ്രഖ്യാപിച്ചത്. ബാദല്‍ സര്‍ക്കാരിനെ  കടന്നാക്രമിക്കുന്ന സിദ്ദു മാറ്റം നാടിന്റെ ആവശ്യമാണെന്ന് വിശദീകരിച്ചു.

അമൃത്സര്‍ ലോക്‌സഭാ മണ്ഡലത്തില്‍ നിന്നും 2004 മുതല്‍ 10 വര്‍ഷം ബിജെപിയുടെ ലോക്‌സഭാംഗമായിരുന്ന സിദ്ദു കഴിഞ്ഞ പ്രവാശ്യം അരുണ്‍ ജെറ്റലിക്ക് വേണ്ടി മത്സരത്തില്‍ നിന്ന് മാറി നിന്നു. തുടര്‍ന്ന് രാജ്യസഭയിലേക്കെത്തിയെങ്കിലും ശിരോമണി അകാലിദളുമായി സഖ്യം തുടരുന്നതിനെതിരെ നടത്തിയ പ്രതിഷേധം ബിജെപിയില്‍ നിന്നുള്ള രാജിയിലെത്തി.

യാതൊരു നിബന്ധനകളുമില്ലാതെയാണ് കോണ്‍ഗ്രിലെത്തിയതെന്ന് വിശദീകരിക്കുന്ന സിദ്ദു പക്ഷെ ഭൂരിപക്ഷം കിട്ടുകയാണെങ്കില്‍ എന്തായിരിക്കും ഉന്നയിക്കുകയെന്നാണ് ഏവരും കാത്തിരിക്കുന്നത്.

click me!