
ജലന്തര്‍: പഞ്ചാബിൽ പ്രമുഖരായ രണ്ട് പേർക്ക് വേണ്ടി സ്വന്തം മണ്ഡലം വിട്ടുകൊടുത്ത ഭാര്യമാരെക്കുറിച്ചാണ് ഇനി. കോൺഗ്രസിന്‍റെ മുൻ എംപിയും എംഎൽഎയുമായ പർണിത് കൗർ, മുൻ എംഎൽഎ നവ്ജ്യോത് കൗർ എന്നിവർ മത്സരത്തിൽ നിന്ന് മാറി ഭർത്താക്കൻമാർക്കായി പ്രചാരണത്തിലാണ്.
മുൻ കേന്ദ്രമന്ത്രിയും ലോക്സഭാംഗവും എംഎൽഎയുമായ പർണിത് കൗർ ഇത്തവണ മത്സരിക്കുന്നില്ല. ഭർത്താവും പിസിസി അധ്യക്ഷനുമായ ക്യാപ്റ്റൻ അമരീന്ദർസിംഗിന് വേണ്ടി പട്യാല മണ്ഡലം ഒഴിഞ്ഞ് കൊടുത്തു. ക്യാപ്റ്റൻ സംസ്ഥാനവ്യാപകമായി പാർട്ടിയുടെ പ്രാചരണത്തിരത്തിലാണ്.
അപ്പോൾ പാട്യാലയിൽ അമരീന്ദർസിംഗിന് വേണ്ടി പ്രചാരണം ഏകോപിപ്പിക്കുന്ന ചുമതല ഭാര്യ പർണിത് കൗർ ഏറ്റെടുത്തു. പാർട്ടി ഒറ്റക്കെട്ടായി ക്യാപ്റ്റന് പിന്നിൽ ഉറച്ച് നിൽക്കുന്നുണ്ടെന്ന് പർണിത് കൗർ വിശദീകരിക്കുന്നു
അമൃത്സർ ഈസ്റ്റിൽ നിന്നും ബിജെപിയുടെ ജനപ്രതിനിധിയായിരുന്ന നവ്ജ്യോത് കൗറും ഇത്തവണ ഭർത്താവിന് വേണ്ടി മത്സരരംഗത്ത് നിന്നും മാറി നിൽക്കുകയാണ്. ബിജെപിയിൽ നിന്ന് കോൺഗ്രസിലെത്തിയ നവ്ജ്യോത് സിംഗ് സിദ്ദു ഭാര്യയുടെ മണ്ഡലത്തിലാണ് ജനവിധി തേടുന്നത്.
താൻ ചെയ്ത വികസനപ്രവർത്തനങ്ങൾ ഭർത്താവിന് വോട്ടായി മാറുമെന്നാണ് നവ്ജ്യോത് കൗർ പ്രതീക്ഷ പ്രകടിപ്പിക്കുന്നു മറ്റൊരു വി ഐ പി ഭാര്യ ഹർസിമത് കൗർ ബാദലാണ്. സംസ്ഥാനത്തെ ഉപമുഖ്യമന്ത്രി സുഖവീർ ബാദലിന്‍റെ ഭാര്യയും കേന്ദ്രമന്ത്രിയുമായ ഹർസിമത് കൗർ ശിരോമണി അകാലിദള്ളിന്‍റെ പ്രധാനപ്രചാരകനാണ്. പഞ്ചാബിൽ ഈ ഭാര്യമാരാണ് ഇപ്പോൾ താരങ്ങള്‍.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam