പണം ആവശ്യപ്പെട്ട നക്സലൈറ്റിനെ നാട്ടുകാര്‍ ചേര്‍ന്ന് തല്ലിക്കൊന്നു

Web Desk |  
Published : Mar 22, 2022, 07:39 PM IST
പണം ആവശ്യപ്പെട്ട നക്സലൈറ്റിനെ നാട്ടുകാര്‍ ചേര്‍ന്ന് തല്ലിക്കൊന്നു

Synopsis

അഞ്ച് പേരില്‍ മൂന്ന് പേര്‍ ഓടി രക്ഷപ്പെടുകയായിരുന്നു

റാഞ്ചി: ജാര്‍ഖണ്ഡിലെ ലാറ്റെഹര്‍ ജില്ലയില്‍ ഗ്രാമവാസികള്‍ ചേര്‍ന്ന് ഒരു നക്സലൈറ്റിനെ അടിച്ചുകൊന്നു. ബാരിയാറ്റുവില്‍ ശൗചാലയം നിര്‍മ്മിച്ചുകൊണ്ടിരുന്ന കോണ്‍ട്രാക്ടറോട് 15000 രൂപ ആവശ്യപ്പെട്ടതിനാണ് ഇയാളെ ആളുകള്‍ ചേര്‍ന്ന് മര്‍ദ്ദിച്ച് കൊലപ്പെടുത്തിയത്. വിവിധ ആവശ്യങ്ങള്‍ പറഞ്ഞ് നക്സലുകള്‍ പണം ആവശ്യപ്പെടാറുണ്ടെന്ന് നാട്ടുകാര്‍ ആരോപിച്ചു. ആദ്യം ഫോണില്‍ ഭീഷണിപ്പെടുത്തുകയും പണം നല്‍കുന്നില്ലെന്ന് കണ്ടാല്‍ പണം നല്‍കാത്തതിന് മര്‍ദ്ദിക്കുകയും ചെയ്യുമെന്നും നാട്ടുകാര്‍ പറഞ്ഞു.

ഫോണില്‍ വിളിച്ച് ഭീഷണിപ്പെടുത്തിയിട്ടും താന്‍ കപ്പം നല്‍കാന്‍ തയ്യാറാകാത്തതിനാല്‍ അഞ്ചോളം പേരാണ് തന്‍റെ വീട്ടിലേക്ക് വന്നത്. അര്‍ദ്ധരാത്രിയില്‍ വീട്ടിലെത്തിയ ഇവര്‍ തന്നെ മര്‍ദ്ദിച്ചുവെന്നും കോണ്‍ട്രാക്ടര്‍ ബിരേന്ദ്ര സിംഗ് പറഞ്ഞു. താന്‍ ആളുകളെ വിളിച്ച് കൂട്ടാന്‍ പുറത്തേക്കോടി. ഇതോടെ ആളുകള്‍ ഓടിക്കൂടി. ഇവര്‍ചേര്‍ന്ന് അവരില്‍ രണ്ട് പേരെ മര്‍ദ്ദിച്ചുവെന്നും മൂന്ന് പേര്‍ ഓടി രക്ഷപ്പെട്ടുവെന്നുംകോണ്‍ട്രാക്ടര്‍ വ്യക്തമാക്കി. വ്യാഴാഴ്ച രാത്രിയാണ് സംഭവം. മര്‍ദ്ദനമേറ്റ ഒരാളെ പൊലീസിന് കൈമാറിയിട്ടുണ്ട്. സംഭവത്തില്‍ ഒരു ഗ്രാമവാസിയ്ക്കും പരിക്കേറ്റു.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

രണ്ടാം പീഡനക്കേസ്: രാഹുൽ മാങ്കൂട്ടത്തിലിൻ്റെ മുൻകൂർ ജാമ്യം റദ്ദാക്കണമെന്ന ഹർജി ഇന്ന് പരിഗണിക്കും
യുഎസ് ആക്രമിക്കമിച്ച ഇറാൻ യുദ്ധക്കപ്പൽ ഐറിസ് ദേനക്ക് സഹായ ഹസ്തം നീട്ടി ഇന്ത്യ, നാവികസേന രക്ഷാപ്രവർത്തനം ആരംഭിച്ചു