കുട്ടി ആരാധികയെ കണ്ട നയന്‍താരയുടെ പ്രതികരണം; വൈറലായി വീഡിയോ

Published : Dec 16, 2018, 11:33 AM ISTUpdated : Dec 16, 2018, 11:36 AM IST
കുട്ടി ആരാധികയെ കണ്ട നയന്‍താരയുടെ പ്രതികരണം; വൈറലായി വീഡിയോ

Synopsis

ശിവകാര്‍ത്തികേയനൊപ്പമുള്ള തന്റെ പുതിയ സിനിമയായ എസ്കെ13ന്റെ ചിത്രീകരണവുമായി ബന്ധപ്പെട്ട് അസര്‍ബെയ്ജനിലാണ് നയന്‍സ് ഇപ്പോൾ. ഇവിടെ വെച്ചാണ്  താരം തന്റെ കുട്ടി ആരാധികയെ കണ്ട് മുട്ടിയത്.

കുട്ടി ആരാധികയ്ക്കൊപ്പം പ്രായം മറന്ന് കളിതമാശകളുമായി ചലചിത്രതാരം നയന്‍താര. ദക്ഷിണേന്ത്യന്‍ സിനിമ ലോകത്തെ ലേഡി സൂപ്പർസ്റ്റാർ കുഞ്ഞ് ആരാധികയ്ക്കൊപ്പം സമയം ചെലവഴിക്കുന്ന വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലാവുകയാണ്. തന്റെ അടുത്തെത്തിയ കുട്ടി ആരാധികയെ കൊഞ്ചിക്കുന്ന താരത്തിന്റെ വീഡിയോ കുറഞ്ഞ സമയത്തിനുള്ളിലാണ് വൈറലായത്.

ശിവകാര്‍ത്തികേയനൊപ്പമുള്ള തന്റെ പുതിയ സിനിമയായ എസ്കെ13ന്റെ ചിത്രീകരണവുമായി ബന്ധപ്പെട്ട് അസര്‍ബെയ്ജനിലാണ് നയന്‍സ് ഇപ്പോൾ. ഇവിടെ വെച്ചാണ് താരം തന്റെ കുട്ടി ആരാധികയെ കണ്ട് മുട്ടിയത്. അപ്രതീക്ഷിതമായി കണ്ട നയൻതാരയെ വാത്സല്യത്തോടെ കെട്ടിപിടിക്കുന്നുണ്ട്. തന്റെ കുട്ടി ആരാധികയെ കണ്ടപ്പോൾ പ്രായം മറന്ന് കൊച്ചു കുട്ടികളെ പോലെ കളിക്കുന്ന സൂപ്പർ താരത്തെയും വീഡിയോയിൽ കാണാം. ഇരുവരുടെയും സ്നേഹ പ്രകടനങ്ങൾ ചുറ്റുമുള്ളവർ ചിത്രീകരിക്കുകയും ചെയ്യുന്നുണ്ട്.

കെ ഇ ജ്ഞാനവേലാണ് ശിവകാര്‍ത്തികേയനെയും നയൻതാരത്തെയും കേന്ദ്രകഥാപാത്രങ്ങളാക്കി എസ്കെ13 എന്ന ചിത്രം നിർമ്മിക്കുന്നത്. സൂപ്പര്‍ ഹിറ്റ് ചിത്രം ‘ശിവ മനസുക്കുള്ള ശക്തി’യുടെ സംവിധായകന്‍ എം രാജേഷാണ് ഈ ചിത്രവും ഒരുക്കുന്നത്. ചിത്രത്തിന് സംഗീതം ഒരുക്കുന്നത് ഹിപ് ഹോപ് ആദിയാണ്. ചിത്രീകരണത്തിനിടയിലുള്ള നയന്‍സിന്റെയും ശിവകാര്‍ത്തികേയന്റെയും ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്. 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Viral News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Latest Malayalam News എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

'ഭക്തിയുടെ മൾട്ടിവേഴ്‌സ്'! 'ഹരേ കൃഷ്ണ' നാമജപത്തിൽ അലിഞ്ഞുചേർന്ന് സ്പൈഡർമാൻ സംഘം, വീഡിയോ വൈറൽ
"മടുത്തു, ഈ ജോലി മതിയായി": വീഡിയോ വൈറൽ, പിന്നാലെ ജെൻ സി യുവാവിൻ്റെ ഫോളോവേഴ്‌സിൻ്റെ എണ്ണം ഡബിളായി