തിളയ്ക്കുന്ന വെള്ളത്തില്‍ അടുപ്പിന് മുകളില്‍ തന്നെ കുളി

By Web TeamFirst Published Dec 14, 2018, 9:05 AM IST
Highlights

ടിബിയാവോ എന്ന സ്ഥലത്താണ് ഈ തിളച്ച വെള്ളത്തിലെ കുളി ടൂറിസ്റ്റുകള്‍ക്കായി നടക്കുന്നത്. പണ്ട് പഞ്ചസാര മില്ലുകളില്‍ ഉപയോഗിച്ചിരുന്ന 'കാവ'യിലാണ് ഈ തീക്കുളി

മനില : ചൂട് വെള്ളത്തില്‍ കുളിക്കുന്നത് പലരുടെയും ശീലമാണ്. എന്നാല്‍ ചൂട് വെള്ളം തിളപ്പിക്കുമ്പോള്‍ ആ തിളയ്ക്കുന്ന വെള്ളത്തില്‍ കുളിച്ചാലോ. ഫിലിപ്പെന്‍സില്‍ അങ്ങനെയൊരു സംവിധാനമുണ്ട്. എന്നാല്‍ തീയുടെ മുകളില്‍ തിളയ്ക്കുന്ന വെള്ളത്തിലെ കുളി വലിയ പ്രശ്നമൊന്നും ഉണ്ടാക്കില്ലെന്നാണ് അനുഭവസ്ഥര്‍ പറയുന്നത്. 

ടിബിയാവോ എന്ന സ്ഥലത്താണ് ഈ തിളച്ച വെള്ളത്തിലെ കുളി ടൂറിസ്റ്റുകള്‍ക്കായി നടക്കുന്നത്. പണ്ട് പഞ്ചസാര മില്ലുകളില്‍ ഉപയോഗിച്ചിരുന്ന 'കാവ'യിലാണ് ഈ തീക്കുളി. വലിയ പാത്രം എന്നാണ് കാവ എന്ന വാക്കിന്റെ അര്‍ത്ഥം. സമീപത്തുള്ള അരുവിയിലെ വെള്ളമാണ് കാവയില്‍ നിറയ്ക്കുന്നത്. 

ഔഷധഗുണമുള്ള ചെടികളും ഇലകളും അരിഞ്ഞ ഇഞ്ചിയും പൂക്കളുമൊക്കെ വെള്ളത്തിലിടും. മരവും കരിയുമൊക്കെ ഉപയോഗിച്ചാണ് തീ പിടിപ്പിക്കുന്നത്. 

തീ നിയന്ത്രിക്കാനുള്ള പ്രത്യേക സൗകര്യവും ഒരുക്കിയിട്ടുണ്ട്. നിരവധി സഞ്ചാരികളാണ് ഈ സ്പെഷ്യല്‍ കുളി ആസ്വദിക്കാന്‍ എത്തുന്നത്.

click me!