സ്കൂള്‍ സിലബസ് പകുതിയാക്കി കുറയ്‌ക്കുന്നു

By Web DeskFirst Published Feb 25, 2018, 11:47 AM IST
Highlights

ദില്ലി: അടുത്ത വര്‍ഷം (2019) മുതല്‍ എന്‍.സി.ഇ.ആര്‍.ടിയുടെ സ്കൂള്‍ സിലബസ് പകുതിയാക്കി കുറയ്‌ക്കുമെന്ന് കേന്ദ്ര മാനവ വിഭവശേഷി വകുപ്പ് മന്ത്രി പ്രകാശ് ജാവ്‍ദേക്കര്‍ പറഞ്ഞു. വിദ്യാര്‍ത്ഥികളുടെ പരീക്ഷാ സമ്മര്‍ദ്ദം കുറയ്‌ക്കാന്‍ ലക്ഷ്യമിട്ട് പ്രധാന മന്ത്രി നരേന്ദ്രമോദി പ്രത്യേക പുസത്കം പുറത്തിറക്കിയതിന് പിന്നാലെയാണ് കേന്ദ്ര സര്‍ക്കാറിന്റെ പുതിയ നിര്‍ണ്ണായക പ്രഖ്യാപനം.

നിലവില്‍ ബി.എ, ബി.കോം ഡിഗ്രി കോഴ്‌സുകളില്‍ പഠിക്കാനുള്ളതിനേക്കാള്‍ കൂടുതലാണ് സ്കൂള്‍ തലങ്ങളില്‍ കുട്ടികള്‍ക്ക് പഠിക്കാനുള്ളതെന്ന് പ്രകാശ് ജാ‍വ്ദേക്കര്‍ പറഞ്ഞു. ഇത് കുറയ്‌ക്കേണ്ടത് അനിവാര്യമാണ്. 2019 മുതല്‍ സിലബസുകള്‍ ഇപ്പോഴുള്ളതിന്റെ പകുതിയായി കുറയ്‌ക്കും. അക്കാദമി കാര്യങ്ങളില്‍ മാത്രം ശ്രദ്ധയൂന്നാന്‍ വിദ്യാര്‍ത്ഥികളെ നിര്‍ബന്ധിക്കുന്നതിന് പകരം മറ്റ് പ്രവര്‍ത്തനങ്ങള്‍ക്ക് കൂടി സ്കൂളുകളില്‍ കൂടുതല്‍ സമയം കിട്ടത്തക്ക തരത്തിലുള്ള സമഗ്ര പരിഷ്കരണമാണ് കേന്ദ്ര സര്‍ക്കാര്‍ ലക്ഷ്യം വെയ്‌ക്കുന്നത്. കഴിവുകളെ സമഗ്രമായി വളര്‍ത്തിയെടുക്കാന്‍ കുട്ടികള്‍ക്ക് പൂര്‍ണ്ണ സ്വാതന്ത്ര്യം അനുവദിച്ച് കൊടുക്കേണ്ടതുണ്ടെന്നും പ്രകാശ് ജാ‍വ്ദേക്കര്‍ പറഞ്ഞു.

click me!