ശബരിമല: എന്‍ഡിഎയുടെ നേതൃത്വത്തിലുള്ള സെക്രട്ടേറിയറ്റ് മാര്‍ച്ചിന് ഇന്ന് തുടക്കം

Published : Oct 10, 2018, 06:35 AM IST
ശബരിമല: എന്‍ഡിഎയുടെ നേതൃത്വത്തിലുള്ള സെക്രട്ടേറിയറ്റ് മാര്‍ച്ചിന് ഇന്ന് തുടക്കം

Synopsis

ഭൂരിപക്ഷ സമുദായസംഘടനകളുടെ ഏകീകരണമെന്ന അമിത്ഷായുടെ ലക്ഷ്യം സാധിക്കാനുള്ള സാഹചര്യമൊരുങ്ങിയെന്ന ബിജെപിയുടെ ആത്മവിശ്വാസത്തിനിടെ പ്രതിഷേധത്തെ തള്ളിയ വെള്ളാപ്പള്ളി നടേശന്‍റെ നിലപാട് ബിജെപിക്ക് തിരിച്ചടിയും സർക്കാറിന് ആശ്വാസവുമാണ്


തിരുവനന്തപുരം:ശബരിമലയില്‍ സ്ത്രീ പ്രവേശനം അനുവദിച്ചു കൊണ്ടുള്ള സുപ്രീം കോടതി വിധിക്കെതിരെ എൻഡിഎ പന്തളത്തു നിന്നും സെക്രട്ടറിയേറ്റിലേക്ക് നടത്തുന്ന ലോങ് മാർച്ച് ഇന്ന് തുടങ്ങും. അതേ സമയം വിവിധ ഹൈന്ദവ സാമുദായിക സംഘടനകള്‍ ചേര്‍ന്നു നടത്തുന്ന പ്രതിഷേധത്തെ തള്ളിയ വെള്ളാപ്പള്ളി നടേശന്‍റെ നിലപാട് ബിജെപിക്ക് തിരിച്ചടിയും സർക്കാറിന് ആശ്വാസവുമാണ്

ഭൂരിപക്ഷ സമുദായത്തിലെ വിവിധ സംഘടനകൾ വിധിക്കെതിരെ കൈകോർക്കുമ്പോഴാണ് എസ്എൻഡിപി ഒപ്പമില്ലെന്ന് പ്രഖ്യാപിക്കുന്നത്. എൻഎസ്എസ്സും യോഗക്ഷേമസഭയും തന്ത്രി-പന്തളം കുടുംബങ്ങളുമാണ് വിധിക്കെതിരെ പ്രധാനമായും കൈകോർക്കുന്നത്.  വിധി നിരാശാജനകമാണെന്ന വെള്ളാപ്പള്ളിയുടെ ആദ്യ പ്രതികരണം മറ്റ് സമുദായ സംഘടനകൾക്കും ബിജെപിക്കും വലിയ പ്രതീക്ഷ നൽകിയിരുന്നു. 

ഭൂരിപക്ഷ സമുദായസംഘടനകളുടെ ഏകീകരണമെന്ന അമിത്ഷായുടെ സ്വപ്നത്തിലേക്കെത്തുന്നുവെന്നായിരുന്നു പാർട്ടിയുടെ കണക്ക് കൂട്ടൽ.  പക്ഷേ തുഷാർ വെള്ളാപ്പള്ളിയുടെ ബിഡിജെഎസിനെയും കൂട്ടി എൻഡിഎ എന്ന നിലയിൽ സമരരംഗത്തേക്കിറങ്ങുന്ന ബിജെപിക്ക് വെള്ളാപ്പള്ളി വീണ്ടും തിരിച്ചടി നൽകി. സാമുദായിക സംഘടനകളുടെ പ്രക്ഷോഭം എങ്ങോട്ട് നീങ്ങുമെന്ന ആശങ്കയുണ്ടായിരുന്ന സർക്കാറിന് എസ്എൻഡിപി നിലപാട് പിടിവിള്ളിയാണ്. 

അതേ സമയം എസ്എൻഡിപി ജനറൽ സെക്രട്ടറി പലപ്പോഴും സ്വതന്ത്ര നിലപാട് എടുക്കാറുണ്ടെന്നാണ് ബിഡിജെഎസിൻറെ വിശദീകരണം. ശബരിമല സംരക്ഷണയാത്ര എന്ന നിലക്കാണ് എൻഡിഎ പന്തളത്തുനിന്നും സെക്രട്ടറിയേറ്റ് വരെ എൻഡിഎയുടെ ലോംങ് മാർച്ച്. 15ന് തലസ്ഥാനത്തെത്തുന്ന രീതിയിലാണ് പരിപാടി. ഏറെനാളായി അകൽച്ചയിലുള്ള എസ്എൻഡിപിയുടെ നിലപാട് കാര്യമാക്കാതെ സമരവുമായി എൻഎസ്എസ് മുന്നോട്ട് നീങ്ങുകയാണ്. പ്രതിഷേധം വ്യാപകമാക്കുന്നതിന്‍റെ ഭാഗമായി തലസ്ഥാനത്ത് ഇന്ന് നാമജപയാത്രയും സംഘടിപ്പിക്കുന്നുണ്ട്. 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

പാക് സൈനിക മേധാവി അസിം മുനീറിനെ ആദരിച്ച് സൗദി അറേബ്യ, പരമോന്നത സിവിലിയൻ ബഹുമതി സമ്മാനിച്ചു
വെള്ളമാണെന്ന് കരുതി അബദ്ധത്തിൽ ആസിഡ് കുടിച്ചു, ചികിത്സയിലിരുന്നയാൾക്ക് ജീവൻ നഷ്ടമായി