എന്‍ഡിഎയുടെ ശബരിമല സംരക്ഷണ യാത്ര സമാപനത്തിലേക്ക്

Published : Oct 15, 2018, 02:05 PM IST
എന്‍ഡിഎയുടെ ശബരിമല സംരക്ഷണ യാത്ര സമാപനത്തിലേക്ക്

Synopsis

ബിജെപി സംസ്ഥാന അധ്യക്ഷന്‍ ശ്രീധരന്‍ പിള്ള നയിക്കുന്ന എന്‍ഡിഎയുടെ ശബരിമല സംരക്ഷണ യാത്ര സമാപനത്തിലേക്ക്. അവസാനദിവസത്തെ യാത്ര പട്ടത്തു നിന്ന് തുടങ്ങി അല്പസമയത്തിനകം സെക്രട്ടേറിയറ്റിന് മുന്നിൽ എത്തും.

തിരുവനന്തപുരം: ബിജെപി സംസ്ഥാന അധ്യക്ഷന്‍ ശ്രീധരന്‍ പിള്ള നയിക്കുന്ന എന്‍ഡിഎയുടെ ശബരിമല സംരക്ഷണ യാത്ര സമാപനത്തിലേക്ക്. അവസാനദിവസത്തെ യാത്ര പട്ടത്ത് നിന്ന് തുടങ്ങി അല്പസമയത്തിനകം സെക്രട്ടേറിയറ്റിന് മുന്നിൽ എത്തും.

ഈ മാസം 10ന് പന്തളത്ത് നിന്നാണ് യാത്ര തുടങ്ങിയത്. തെക്കന്‍ ജില്ലകളിലെ വിവിധ കേന്ദ്രങ്ങളില്‍ സ്വീകരണം ഏറ്റുവാങ്ങിയശേഷമാണ് യാത്ര തിരുവനന്തപുരത്ത് എത്തിയത്.  രാവിലെ 10.30 ന് പട്ടത്ത് നിന്നാരംഭിക്കുന്ന യാത്ര സെക്രട്ടേറിയറ്റ് നടയില്‍ സമാപിക്കും. ബിജെപി അഖിലേന്ത്യാ ജനറല്‍ സെക്രട്ടറി മുരളീധര്‍ റാവുവും കര്‍ണാടകയില്‍ നിന്നുള്ള ആറ് എംഎല്‍എമാരും സമാപനയാത്രയില്‍ പങ്കെടുക്കും. പ്രതിഷേധത്തിന്‍റെ രണ്ടാം ഘട്ടത്തില്‍ മറ്റന്നാള്‍ വൈകിട്ട് പത്തനംതിട്ടയില്‍ വിശ്വാസി സംഗമം നടക്കും. തുടര്‍ന്ന് വിശ്വാസികള്‍ക്കൊപ്പം ബിജെപി എന്നുമുണ്ടാകുമെന്ന പ്രതിജ്ഞയെടുക്കല്‍ നടക്കും. 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

'ബീഹാറിലെ ജംഗിൾരാജ് പിഴുതെറിഞ്ഞത് പോലെ ബംഗാളിലെ മഹാജംഗിൾരാജ് അവസാനിപ്പിക്കണം'; തെരഞ്ഞെടുപ്പ് പ്രചാരണത്തിന് തുടക്കമിട്ട് മോദി
പ്രായം തോൽക്കും ഈ മാളികപ്പുറത്തിന്റെ മുന്നിൽ! 102-ാം വയസിൽ മൂന്നാം തവണയും അയ്യപ്പനെ കാണാൻ പാറുക്കുട്ടിയമ്മ