അതിദാരുണം, 2 ബൈക്കുകൾ കൂട്ടിയിടിച്ച് അപകടം; നാല് യുവാക്കൾക്ക് ദാരുണാന്ത്യം, ബൈക്കുകൾ പൂർണ്ണമായും തകർന്നു

Published : Mar 09, 2026, 04:08 PM IST
nedumangad bike accident

Synopsis

നെടുമങ്ങാട് ജില്ലാ ആശുപത്രിയിൽ എത്തിച്ചപ്പോഴേക്കും മൂന്നുപേർ മരിച്ചിരുന്നു. പിന്നാലെ ചികിത്സയിലിരിക്കെയാണ് അഭിനവ് മരിച്ചത്. ആര്യനാട് പൊലീസ് സംഭവത്തിൽ അന്വേഷണം തുടങ്ങി.

തിരുവനന്തപുരം: നെടുമങ്ങാട് ബൈക്കുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ നാല് മരണം. നെടുമങ്ങാട് - ആര്യനാട് റോഡിൽ കുളപ്പട ഗവൺമെന്റ് ആശുപത്രിക്ക് സമീപമാണ് ഇന്നലെ രാത്രിയോടെ അപകടമുണ്ടായത്. ഉഴമലയ്ക്കൽ സ്വദേശികളായ ശ്രീലാൽ, രാജേഷ്, ബിനോയ്, അഭിനവ് എന്നിവരാണ് മരിച്ചത്. ശ്രീലാലും രാജേഷും ഒരു ബൈക്കിലായിരുന്നു. ഇവരുടെ ബൈക്ക്, ബിനോയും അഭിനവും സഞ്ചരിച്ചിരുന്ന ബൈക്കിൽ കൂട്ടിയിടിക്കുകയായിരുന്നു. രണ്ടു ബൈക്കുകളും പൂർണ്ണമായും തകർന്നു. നെടുമങ്ങാട് ജില്ലാ ആശുപത്രിയിൽ എത്തിച്ചപ്പോഴേക്കും മൂന്നുപേർ മരിച്ചിരുന്നു. പിന്നാലെ ചികിത്സയിലിരിക്കെയാണ് അഭിനവ് മരിച്ചത്. ആര്യനാട് പൊലീസ് സംഭവത്തിൽ അന്വേഷണം തുടങ്ങി.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

അബുദാബിയിൽനിന്ന് ഇത്തിഹാദ് പറക്കും, പത്താം തീയതിയിലെ പുതുക്കിയ ഷെഡ്യൂൾ പുറത്തിറക്കി
വിവാദ ആരോപണങ്ങള്‍ക്ക് പിന്നാലെ ഗണേഷ്‌ കുമാറിനെതിരെ ഡിജിപിക്ക് പരാതി; മന്ത്രിക്കും സ്റ്റാഫിനുമെതിരെ കേസെടുക്കണമെന്ന് കെഎസ്‍യു നേതാവ്