നെടുമങ്ങാട് പൊലീസ് സ്റ്റേഷനിലേക്ക് ബോംബെറിഞ്ഞ ആ‍ര്‍എസ്എസ് ജില്ലാ പ്രചാരക് പ്രവീൺ പിടിയിൽ

By Web TeamFirst Published Feb 3, 2019, 11:03 AM IST
Highlights

നെടുമങ്ങാട് സ്റ്റേഷൻ ആക്രമണ കേസിലെ മുഖ്യപ്രതി ആര്‍എസ്എസ് ജില്ലാ പ്രചാരക് പ്രവീൺ പിടിയിൽ. തമ്പാനൂരിൽ നിന്നാണ് പൊലീസ് ഇയാളെ പിടികൂടിയത് 

തിരുവനന്തപുരം : നെടുമങ്ങാട് പൊലീസ് സ്റ്റേഷൻ ആക്രമണ കേസിലെ മുഖ്യപ്രതി പൊലീസ് പിടിയിൽ. ആര്‍എസ്എസ് ജില്ലാ പ്രചാരക് പ്രവീണിനെ തമ്പാനൂരിൽ നിന്നാണ് പൊലീസ് പിടികൂടിയത് . തിരുവനന്തപുരം റെയിൽവെ സ്റ്റേഷനിൽ നിന്നാണ് പൊലീസ് ഇയാളെ കസ്റ്റഡിയിലെടുത്തത്.

പൊലീസ് സ്റ്റേഷൻ ആക്രമണ കേസിൽ ഒളിവിൽ കഴിഞ്ഞിരുന്ന പ്രവീണിനെതിരെ പൊലീസ് ലുക്ക് ഔട്ട് നോട്ടീസ് ഇറക്കിയിരുന്നു. ഹര്‍ത്താൽ ദിനത്തിൽ നാല് തവണ നെടുമങ്ങാട് പൊലീസ് സ്റ്റേഷനിലേക്ക് പ്രവീൺ ബോംബെറിഞ്ഞത്. പലരും തലനാരിഴക്കാണ് ആക്രമണത്തിൽ നിന്ന് രക്ഷപ്പെട്ടത്. ആഴ്ചകൾക്ക് ശേഷവും പ്രതിയെ പിടികൂടാനാകാത്തത് വലിയ നാണക്കേടാണ് പൊലീസിന് ഉണ്ടാക്കിയിരുന്നത് 

പല ഇടങ്ങളിലായി ഒളിവിൽ കഴിഞ്ഞ ശേഷമാണ് പ്രവീൺ പൊലീസ് പിടിയിലാകുന്നത്. പാര്‍ട്ടി ഓഫീസുകളിലും പ്രവീണുമായി ബന്ധപ്പെട്ടവരുടെ വീടുകളിലും പൊലീസ് റെയ്ഡ് നടത്തിയിരുന്നു. ഏറ്റവും ഒടുവിൽ പാര്‍ട്ടി പ്രവര്‍ത്തകരിൽ നിന്ന് തന്നെ ചോര്‍ന്ന് കിട്ടിയ വിവരത്തിന്‍റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് റെയിൽവെ സ്റ്റേഷൻ പരിസരത്തുനിന്ന് പ്രവീണിനെ പൊലീസ് പിടികൂടുന്നത്.

നെടുമങ്ങാട് പൊലീസ് സ്റ്റേഷൻ ആക്രമണത്തിന്‍റെ സിസിടിവി ദൃശ്യങ്ങൾ കാണാം:

click me!