
കൊച്ചി: നാളെ നടക്കുന്ന നീറ്റ് പരീക്ഷയ്ക്കായി തമിഴ്നാട് അടക്കമുള്ള സംസ്ഥാനങ്ങളിൽ നിന്നും വിദ്യാർഥികൾ കേരളത്തിലേക്ക് എത്തിത്തുടങ്ങി. അധികം പരിക്ഷ സെന്റർ ഇല്ലാത്തതു മൂലം തമിഴ് നാട്ടിൽ നിന്നുള്ള അയ്യായിരത്തിലധികം വിദ്യാർഥികൾക്ക് ഇക്കുറി കൊച്ചിയിലാണ് പരീക്ഷാ കേന്ദ്രം ഒരുക്കിയിട്ടുള്ളത്.
പരീക്ഷയ്ക്കായി എത്തുന്ന വിദ്യാർത്ഥികളെ സഹായിക്കാനായി ജില്ലാ ഭരണകൂടം റെയിൽവേ, ബസ് സ്റ്റേഷൻകളിലായി ഹെൽപ് ഡെസ്കുകൾ തുറന്നിട്ടുണ്ട്. സർക്കാർ റസ്റ്റ് ഹൗസുകളും മറ്റു സുരക്ഷിത സ്ഥലങ്ങളിലും വിദ്യാർത്ഥികളെ താമസിപ്പിക്കാനാണ് അധികൃതർ ശ്രമിക്കുന്നത്. പരീക്ഷാ കേന്ദ്രങ്ങളിൽ വിദ്യാർത്ഥികളെ കൃത്യമായി എത്തിക്കാനും ഹെൽപ്പ് ഡെസ്കിലെ വളണ്ടിയർമാർ സഹായിക്കുന്നുണ്ട്. നാളെ രാവിലെ പത്ത് മുതൽ ഒരു മണി വരെയാണ് പരീക്ഷ.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam