
ആന്ധ്രാ പ്രദേശ്: ഇന്ത്യക്കും പാകിസ്ഥാനും ഇടയിലെ തർക്ക വിഷയമായ കശ്മീർ പ്രശ്നത്തിന് കാരണക്കാരൻ ജവഹർലാൽ നെഹ്റുവാണെന്ന് ആവർത്തിച്ച് ബിജെപി ദേശീയ അദ്ധ്യക്ഷൻ അമിത് ഷാ. പാക് അധീന കശ്മീർ പിടിച്ചെടുക്കാനുള്ള ഇന്ത്യൻ സേനയുടെ ശ്രമം തടഞ്ഞത് നെഹ്റുവാണ്. അന്നത്തെ ശ്രമം തടഞ്ഞില്ലായിരുന്നെങ്കിൽ ഫലം മറ്റൊന്നായേനെ. അതുകൊണ്ട് തന്നെ കശ്മീർ പ്രശ്നത്തിന്‍റെ പരിപൂർണ്ണ ഉത്തരവാദി നെഹ്റുവാണെന്നും അമിത് ഷാ കുറ്റപ്പെടുത്തി.
നെഹ്റുവിന് പകരം സർദാർ വല്ലഭായ് പട്ടേൽ ആയിരുന്നു അന്നത്തെ പ്രധാനമന്ത്രി എങ്കിൽ കശ്മീർ ഇന്ന് ഇന്ത്യക്കൊപ്പം ശാന്തമായി നിലനിൽക്കുമായിരുന്നെന്നും അമിത് ഷാ പറഞ്ഞു. കശ്മീർ പ്രശ്നത്തെക്കുറിച്ച് ചോദ്യങ്ങൾ ഉന്നയിക്കുന്ന രാഹുൽ ഗാന്ധിക്കുള്ള മറുപടി ഇതാണെന്ന് പറഞ്ഞാണ് ബി.ജെ.പി ദേശീയ അദ്ധ്യക്ഷൻ അമിത് ഷാ നെഹ്റുവിനെ വിമർശിച്ചത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam