നെഹ്രു ട്രോഫി ജലമേള ഗവര്‍ണര്‍ പതാക ഉയർത്തി ഉദ്ഘാടനം ചെയ്തു

By Web TeamFirst Published Nov 10, 2018, 3:05 PM IST
Highlights

കേന്ദ്രമന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനം, തെലുങ്ക് സിനിമാ താരം അല്ലു അര്‍ജുന്‍, ഭാര്യ സ്നേഹാ റെഡ്ഡി, കേരളാ ബ്ലാസ്റ്റേഴ്സ് ടീം എന്നിവര്‍ മുഖ്യാതിഥികളായി ചടങ്ങില്‍ പങ്കെടുത്തു. മന്ത്രിമാരായ ടി എം തോമസ് ഐസക്, ജി സുധാകരന്‍,പി തിലോത്തമന്‍ എന്നിവരും വള്ളംകളി കാണാന്‍ എത്തിയിട്ടുണ്ട്. 

ആലപ്പുഴ: നെഹ്രു ട്രോഫി വള്ളംകളി പുന്നമടക്കായലിൽ തുടങ്ങി. 20 ചുണ്ടന്‍വള്ളങ്ങളാണ് വേഗരാജാക്കന്മാരാകാൻ ജലമേളയില്‍ പങ്കെടുക്കുന്നത്. ജലമേള ഗവർണർ  ജസ്റ്റിസ് പി സദാശിവം പതാക ഉയർത്തി ഉദ്ഘാടനം ചെയ്തു. 

കേന്ദ്രമന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനം, തെലുങ്ക് സിനിമാ താരം അല്ലു അര്‍ജുന്‍, ഭാര്യ സ്നേഹാ റെഡ്ഡി, കേരളാ ബ്ലാസ്റ്റേഴ്സ് ടീം എന്നിവര്‍ മുഖ്യാതിഥികളായി ചടങ്ങില്‍ പങ്കെടുത്തു. മന്ത്രിമാരായ ടി എം തോമസ് ഐസക്, ജി സുധാകരന്‍,പി തിലോത്തമന്‍ എന്നിവരും വള്ളംകളി കാണാന്‍ എത്തിയിട്ടുണ്ട്. 

അടുത്ത വള്ളം കളിയ്ക്ക് മുമ്പ് 1500 കോടി രൂപയുടെ സൗകര്യങ്ങള്‍ ഒരുക്കുമെന്ന് ചടങ്ങില്‍ സംസാരിച്ച ധനമന്ത്രി പറഞ്ഞു. ചെറുവള്ളങ്ങളുടെ മത്സരം രാവിലെ നടന്നു. ചുണ്ടന്‍ വള്ളങ്ങളുടെ ഹീറ്റ്സും എല്ലാ വള്ളങ്ങളുടെയും മത്സരവും ഗവര്‍ണര്‍ ചടങ്ങ് ഉദ്ഘാടനം ചെയ്തതിന് പിന്നാലെ ആരംഭിക്കും.

click me!