ആംബുലൻസിന്‍റെ വൈദ്യസഹായത്തിൽ യുവതിക്ക് റോഡരികില്‍ സുഖപ്രസവം

Published : Nov 11, 2017, 12:40 PM ISTUpdated : Oct 05, 2018, 12:38 AM IST
ആംബുലൻസിന്‍റെ വൈദ്യസഹായത്തിൽ യുവതിക്ക് റോഡരികില്‍ സുഖപ്രസവം

Synopsis

തിരുവനന്തപുരം: ആംബുലൻസിന്‍റെ വൈദ്യസഹായത്തിൽ നേപ്പാൾ സ്വദേശിനിക്ക് റോഡരികില്‍ സുഖപ്രസവം. പാങ്ങോട് താമസിക്കുന്ന നേപ്പാൾ സ്വദേശിനി പുംഫയാണ്(26) റോഡ് വക്കിൽ പെൺകുഞ്ഞിന്‌ ജന്മം നൽകിയത്. കല്ലറ-പാലോട് റോഡിൽ ഭരതന്നൂരിനു സമീപമായിരുന്നു സംഭവം. ബുധനാഴ്ച്ച രാത്രി പത്തേമുക്കാലോടെ പ്രസവവേദന അനുഭവപ്പെട്ടതിനെ തുടർന്ന് പുംഫയെ ഭർത്താവ് കിരൺ ഓട്ടോ റിക്ഷയിൽ കടയ്ക്കൽ താലൂക്ക് ആശുപത്രിയിലേക്ക് കൊണ്ടു പോയി.

എന്നാൽ റോഡിന്‍റെ ശോചനീയാവസ്ഥ കാരണം ഭരതന്നൂർ എത്തിയപ്പോൾ പുംഫക്ക് വേദന കലശലാകുകയും മുന്നോട്ടു സഞ്ചരിക്കാൻ കഴിയാതെ അവസ്ഥ ഉണ്ടാകുകയുമായിരുന്നുയെന്ന് കിരൺ പറഞ്ഞു. തുടർന്ന് ഓട്ടോറിക്ഷ നിറുത്തി റോഡ് വശത്തായി പുംഫയെ ഇറക്കി കിടത്തിയ ശേഷം കിരൺ 108ൽ വിവരം അറിയിക്കുകയിരുന്നു. വിവരമറിഞ്ഞ ഉടൻ കല്ലറ മേഖലയിൽ സർവീസ് നടത്തുന്ന 108 ആംബുലൻസ് സ്ഥലത്തെത്തി.

ആംബുലൻസ് എമർജൻസി മെഡിക്കൽ ടെക്ക്നീഷ്യൻ(ഈ.എം.ടി) അഖിൽ സി.ആറിന്‍റെ പരിശോധനയിൽ പുംഫയെ ആംബുലൻസിലേക്ക് മാറ്റാൻ കഴിയാത്ത അവസ്ഥയാണെന്നു കണ്ടെത്തിയതിനെ തുടർന്ന് റോഡ് വശത്തു വെച്ചു തന്നെ പ്രസവം എടുക്കുകയായിരുന്നു. പ്രഥമ ശുസ്രൂഷ നൽകിയ ശേഷം ആംബുലൻസിലേക്ക് മാറ്റിയ അമ്മയെയും കുഞ്ഞിനെയും ആംബുലൻസ് പൈലറ്റ് ലികേഷ് ഉടൻ തന്നെ നെടുമങ്ങാട് ജില്ലാ ആശുപത്രിയിൽ എത്തിച്ചു. തുടർന്ന് ഇവിടെനിന്ന് ഇവരെ എസ്.എ. ടി ആശുപത്രിയിലും പ്രവേശിപ്പിച്ചു. 

ഇരുവരും സുഖമായി ഇരിക്കുന്നതായി ആശുപത്രി അധികൃതർ അറിയിച്ചു. പുംഫയുടെ മൂന്നാമത്തെ പ്രസവമാണ് ഇത്. ഭർത്താവ് കിരൺ പാങ്ങോടുള്ള കോഴി ഫാം ജീവനക്കാരനാണ്. മെയിൽ നേഴ്‌സ് ആയ അഖിൽ സി.ആർ 108ൽ എടുക്കുന്ന പത്താമത്തെ പ്രസവവും കല്ലറ 108 ആംബുലൻസിൽ നടക്കുന്ന പതിമൂനാമത്തെ പ്രസവവുമാണ് ഇത്.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

താൻ ഡി മണിയല്ല, എംഎസ് മണിയാണെന്ന് എസ്ഐടി ചോദ്യം ചെയ്തയാൾ; പൊലീസ് അന്വേഷിക്കുന്ന വിഷയം അറിയില്ലെന്ന് പ്രതികരണം
സഹിക്കാനാകാത്ത നെഞ്ചുവേദനയുമായി കാനഡയിലെ ആശുപത്രിയിൽ ഇന്ത്യക്കാരൻ കാത്തിരുന്നത് എട്ട് മണിക്കൂർ, ഒടുവിൽ ദാരുണാന്ത്യം