കൊച്ചിയില്‍ അഞ്ചു രൂപയ്ക്ക് ഓട്ടോ യാത്ര ഉറപ്പ് നല്‍കി ദേ ഓട്ടോ ആപ്പ്

By Web DeskFirst Published Aug 21, 2016, 8:09 AM IST
Highlights

കൊച്ചി: കൊച്ചി നഗരത്തില്‍ ഇനി യാത്രാനിരക്കിനെ ചൊല്ലി ഓട്ടോറിക്ഷാ ഡ്രൈവര്‍മാരുമായി കശപിശ കൂടേണ്ട.കിലോമീറ്ററിന് 5 രൂപ നിരക്കില്‍ നഗരത്തിലെവിടെയും ഓട്ടോറിക്ഷയില്‍ യാത്ര ചെയ്യാം.ഒരു കൂട്ടം യുവഎഞ്ചിനീയര്‍മാര്‍ തയ്യാറാക്കിയ ദേ ഓട്ടോ എന്ന  മൊബൈല്‍ ആപ്ലിക്കേഷൻ വഴിയാണ് സുരക്ഷിതവും ചെലവു കുറഞ്ഞതുമായ യാത്ര സാധ്യമാകുന്നത്.

യൂബര്‍,ഒലേ തുടങ്ങിയ ഓണ്‍ലൈൻ ടാക്സി സര്‍വ്വീസുകള്‍ വലിയ വിപ്ലവം സൃഷ്ടിച്ചിരിക്കുന്നിടത്തേക്ക് ദേ ഓട്ടോയുമായി മനുവും നിതിനും നേതനും എത്തിയിരിക്കുന്നത്. ഇവിടെ ടാക്സിക്കു പകരം ഓട്ടോറിക്ഷയാണ്.100ലധികം ഓട്ടോറിക്ഷകളാണ് നഗരത്തിന്റെ വിവിധ ഭാഗങ്ങളില്‍ ദേ ഓട്ടോയുടെ ഭാഗമായി ഓടുന്നത്.

മൊബൈല്‍ ഫോണില്‍ ദേ ഓട്ടോ എന്ന ആപ്ലിക്കേഷൻ വഴി ഓട്ടോ ബുക്ക് ചെയ്ത് ചെറിയ നിരക്കില്‍ സവാരി പോകാം. വൈറ്റില മുതല്‍ പാലാരിവട്ടം വരെയുളള 5 കിലോമീറ്റര്‍ മറ്റു ഓട്ടോക്കാര്‍ 70ഉം 100 ഉംമൊക്കെ  രൂപ വാങ്ങുമോള്‍ ദേ ഓട്ടോയില്‍ കയറിയാല്‍ ചെലവാകുക വെറും 25 രൂപയാണ്

വണ്ടികള്‍ എവിടെയൊക്കെ ഓടുന്നു എന്നത് ഇവര്‍ക്ക് ഇവിടെയിരുന്ന് കൃത്യമായി നിരീക്ഷിക്കാനാകും.എന്തെങ്കിലും പ്രശ്നങ്ങളുണ്ടെങ്കില്‍ തൊട്ടടുത്ത പൊലീസ് സ്റ്റേഷനിലേക്ക് സന്ദേശം പോകും.ഓണ്‍ലൈൻ ടാക്സി സര്‍വ്വീസുകളുമായി കടുത്ത മത്സരം സൃഷ്ടിക്കാനാകുമെന്നാണ് ദേ ഓട്ടോക്കാരുടെ പ്രതീക്ഷ

ഇപ്പോള്‍ കൊച്ചി നഗരത്തില്‍ മാത്രമുളള സേവനം സംസ്ഥാനം മുഴുവൻ വ്യാപിപ്പിക്കാനാണ് ഇവരുടെ തീരുമാനം.ഇതുകൂടാതെ ശ്രീലങ്കയിലും ദേ ഓട്ടോയുടെ സേവനം ഉടൻ ലഭ്യമാകും.2 കോടി രൂപ മുതല്‍ മുടക്കിയാണ് ദേ ഓട്ടോ പ്രവര്‍ത്തനം തുടങ്ങിയിരിക്കുന്നത്.

 

click me!