പാലക്കാട് എട്ടുപേരെ തെരുവ് നായ കടിച്ചു; പേപ്പട്ടിയെന്ന് സംശയം

Published : Aug 21, 2016, 07:38 AM ISTUpdated : Oct 04, 2018, 07:30 PM IST
പാലക്കാട് എട്ടുപേരെ തെരുവ് നായ കടിച്ചു; പേപ്പട്ടിയെന്ന് സംശയം

Synopsis

ഇന്നലെ രാത്രിയാണ് ചിലര്‍ക്ക് നായയുടെ കടിയേറ്റത്. ഇന്ന് രാവിലെ പുതുപ്പള്ളി തെരുവില്‍ നടക്കാനിറങ്ങിയവരെയും നായ ആക്രമിച്ചു. ഒരു സ്ത്രീ ഉള്‍പ്പെടെ പരിക്കേറ്റ നാലുപേരെ പാലക്കാട് ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. രണ്ട് പേരുടെ കൈ കടിച്ചുപറിച്ച നിലയിലും ഒരാളുടെ കണ്ണിന് പരിക്കേറ്റ നിലയിലുമാണ്. കടിയേറ്റ നാലുപേര്‍ കൊടുവായൂരിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടി. കടിച്ചത് പേപ്പട്ടി ആണോയെന്ന് സംശയമുണ്ടെന്നും നാട്ടുകാര്‍ പറയുന്നു. ഇത്രയധികം പേര്‍ക്ക് തെരുവ് നായകളുടെ ആക്രമണം നേരിടേണ്ടിവന്ന സാഹചര്യത്തില്‍ പ്രദേശത്ത് നാട്ടുകാര്‍ ശക്തമായ പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുണ്ട്.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

നാമനിർദേശ പത്രിക നൽകാൻ 2 പ്രവൃത്തി ദിവസങ്ങൾ മാത്രം ബാക്കി; പത്രികാസമർപ്പണത്തിന് ഇന്ന് പ്രമുഖരുടെ നീണ്ട നിര
രാത്രിയിൽ ഗൾഫ് രാജ്യങ്ങളിലേക്ക് വീണ്ടും ആക്രമണ ശ്രമം; 'ശത്രുക്കൾക്ക് വരാനിരിക്കുന്നത് നല്ല വർഷമായിരിക്കില്ല', മുന്നറിയിപ്പുമായി ഇറാൻ പരമോന്നത നേതാവ്