
പത്തനംതിട്ട: ഏട്ട്മാസം പ്രായം തൊന്നിക്കുന്ന ഗർഭ്ഭസ്ഥ ശിശുവിന്‍റെ മൃതദേഹം അളോഴിഞ്ഞ റബ്ബർ എസ്റ്റേറ്റില്‍ നിന്നും കണ്ടെത്തി. പേപ്പറില്‍ പൊതിഞ്ഞനിലയിലാണ് മൃതദേഹം കണ്ടെത്തിയത്.നഗരത്തിന് സമീപത്തെ ആനപ്പാറ റബ്ബർഏസ്റ്റേറ്റില്‍ നിന്നും ഇന്ന് രാവിലെയാണ് ഗർഭ്ഭസ്ഥ ശിശുവിന്‍റെ മൃതദേഹം കിട്ടിയത്. ഏട്ട്മാസം പ്രായം തൊന്നിക്കുന്ന മൃതദേഹം ഉറുമ്പ് അരിച്ചനിലയിലായിരുന്നു.
സമീപത്തായി കളിച്ചുകൊണ്ടിരുന്ന കുട്ടികളാണ് മൃതദേഹം ആദ്യം കണ്ടെത്തിയത്. ഇവർവീടുകളില്‍ അറിയിച്ചു തുടർന്ന് പൊലിസിനെ വിവരം അറിയിക്കുകയായിരുന്നു.പൊലീസ് എത്തി നടത്തിയ പരിശോധനയില്‍ മൃതദേഹത്തിന് ഒരുദിവസം മാത്രമെ പഴക്കമുള്ളു എന്നാണ് പറയുന്നു. ഏട്ട് മാസം പ്രായം തോന്നിക്കുന്ന മൃതദേഹം പൊലീസ് നടപടികള്‍ക്ക് ശേഷം പോസ്റ്റ്മോർട്ടത്തിനായി കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് കൊണ്ടു പോയി.
ഡി എൻ എ ഉള്‍പ്പടെയുള്ള പരിശോധനകള്‍ നടത്താനാണ് പൊലീസിന്‍റെ തീരുമാനം. ആശാവർക്കർമാരുടെ സഹായത്തോടെ പൊലീസ് സമിപത്തെ വീടുകളില്‍ അന്വേഷണം നടത്തി. പത്തനംതിട്ട സർക്കിള്‍ ഇൻസ്പെക്ടർക്കാണ് അന്വേഷണ ചുമതല.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam