കാട്ടാന കുത്തിക്കൊന്നു

Published : Oct 08, 2016, 05:54 PM ISTUpdated : Oct 05, 2018, 12:22 AM IST
കാട്ടാന കുത്തിക്കൊന്നു

Synopsis

പാലക്കാട്: കഞ്ചിക്കോട്ട് കാട്ടാനയുടെ ആക്രമണത്തിൽ ഒരാള്‍  മരിച്ചു. പയറ്റുകാട് സ്വദേശി രായപ്പന്‍ ആണ് മരിച്ചത്. കഞ്ചിക്കോട് മായപ്പള്ളം പയറ്റുകാട് ആണ് രായപ്പന്‍റെ വീട്. രാവിലെ ഏഴേമുക്കാലോടെ വീടിനു സമീപത്തെ പൊതുടാപ്പില്‍ നിന്ന് വെള്ളം ശേഖരിക്കാന്‍ ഇറങ്ങിയതായിരുന്നു ഇയാള്‍.

റെയില്‍വേ പാലത്തിന് സമീപം ആയി ആന നിന്നിരുന്നത് രായപ്പന്‍ ശ്രദ്ധിച്ചിരുന്നില്ല. തൊട്ടടുത്ത് കളിച്ചുകൊണ്ടിരുന്ന കുട്ടികള്‍ ആനവരുന്നത് കണ്ട് ഓടിരക്ഷപെട്ടെങ്കിലും രായപ്പന് പെട്ടന്ന് ഓടാനായില്ല. നിലത്തുവീണ ഇയാളെ ആന നെഞ്ചില്‍ കുത്തുകയായിരുന്നു. കുത്തേറ്റ ഉടനെതന്നെ രായപ്പന്‍ മരിച്ചു.

കാട്ടാനശല്യം പതിവായ പ്രദേശത്ത് നാട്ടുകാര്‍ സംഘര്‍ഷാവസ്ഥ സൃഷ്ടിച്ചു. എംബി രാജേഷ് എംപി  ജില്ലാ കളക്ടര്‍ പി മേരിക്കുട്ടി എന്നിവര്‍ സ്ഥലത്തെത്തിയെങ്കിലും നാ്ട്ടുകാര്‍ പ്രതിഷേധം തുടര്‍ന്നു. മരിച്ച രായപ്പന്‍റെ കുടുംബത്തിന് 5 ലക്ഷം രൂപ  നഷ്ടപരിഹാരം നല്‍കുമെന്ന് ജില്ലാ കളക്ര്‍ അറിയിച്ചു. ഇതില്‍ പതിനായിരം രൂപ അടിയന്തിര ധനസഹായമായി നല്‍കും.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

'കോടതി ഉത്തരവ് പാലിക്കണം, മക്കളെ ആവശ്യപ്പെട്ട് ഭാര്യ വിളിച്ചു', പിന്നാലെ കൊടുംക്രൂരത, രാമന്തളിയിൽ മരിച്ചത് 4 പേർ
കനാലിൽ പെട്ടന്നുണ്ടായത് വമ്പൻ ഗർത്തം, കുഴിയിലേക്ക് വീണ് ബോട്ടുകൾ, ചെളിയിൽ കുടുങ്ങി ആളുകൾ, അടിയന്തരാവസ്ഥ