ട്രെയിനിലെ ക്ലോസറ്റില്‍ നവജാത ശിശുവിനെ ഉപേക്ഷിച്ച നിലയില്‍

By Web TeamFirst Published Dec 23, 2018, 12:28 PM IST
Highlights

എസി കംബാര്‍ട്ട്മെന്‍റായ ഡി3യിലെ ശൗചാലയത്തിന് താഴെ നിന്നാണ്  കുഞ്ഞിനെ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയത്. താഴേക്ക് നിന്നിരുന്ന ഷാളില്‍ കുഞ്ഞിന്‍റെ തല കുടുങ്ങിയിരുന്നു. 

അമൃത്സര്‍: നവജാത ശിശുവിനെ ട്രെയിനിലെ ക്ലോസറ്റില്‍ ഫ്ളഷ് ചെയ്ത നിലയില്‍ കണ്ടെത്തി. ഹൗറ എക്സ്പ്രസ് വൃത്തിയാക്കുന്നതിനിടിയില്‍ റെയില്‍വേ യാഡില്‍ തൂപ്പുകാരാണ് കുഞ്ഞിനെ കണ്ടെത്തിയത്. കുഞ്ഞിന്‍റെ ശരീരത്തില്‍ വസ്ത്രമുണ്ടായിരുന്നില്ല.  അമൃത്സര്‍ റെയില്‍വെ സ്റ്റേഷനിലാണ് സംഭവം.

''ഉച്ചയ്ക്ക് 2.30 ഓടെ എനിക്ക് ഒരു ഫോണ്‍ സന്ദേശം ലഭിച്ചു. ഫോണില്‍ തൂപ്പുകാരില്‍ ഒരാളായിരുന്നു. ട്രെയിനില്‍നിന്ന് ഒരു കുഞ്ഞിന്‍റെ മൃതദേഹം കിട്ടിയെന്നായിരുന്നു അയാള്‍ പറഞ്ഞത്.'' - ട്രെയിനില്‍ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ മേല്‍നോട്ടം ചെയ്യുന്ന സഭി പറഞ്ഞു. 

എന്നാല്‍ ഇവരെത്തിയപ്പോള്‍ കുഞ്ഞിന് ജീവനുണ്ടായിരുന്നു. എസി കംബാര്‍ട്ട്മെന്‍റായ ഡി3യിലെ ശൗചാലയത്തിന് താഴെ നിന്നാണ്  കുഞ്ഞിനെ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയത്. താഴേക്ക് നിന്നിരുന്ന ഷാളില്‍ കുഞ്ഞിന്‍റെ തല കുടുങ്ങിയിരുന്നു. 

ഉടന്‍തന്നെ കുഞ്ഞിനെ കുളിപ്പിച്ചതിന് ശേഷം അടുത്തുള്ള ആശുപത്രിയില്‍ എത്തിച്ചു. കുഞ്ഞ് ഇപ്പോള്‍ ആരോഗ്യനില വീണ്ടെടുത്ത് വരികയാണെന്ന് ആശുപത്രി അധികതര്‍ അറിയിച്ചു. ഒരു ദിവസം മാത്രമാണ് കുഞ്ഞിന് പ്രായം എന്നും ഡോക്ടര്‍മാര്‍ വ്യക്തമാക്കി. സംഭലത്തില്‍ കേസെടുത്തതായി പൊലീസ് വ്യക്തമാക്കി. 

click me!