
തിരുവനന്തപുരം: മദ്യനിർമ്മാണശാലകൾക്കുള്ള അപേക്ഷ പരിഗണിക്കാൻ സർക്കാർ ഉന്നത ഉദ്യോഗസ്ഥരുടെ പുതിയ സമിതി രൂപികരിച്ചു. ബിവറേജസ് കോർപ്പറേഷന്‍ മദ്യം വാങ്ങുന്നതിലും വ്യാപക അഴിമതിയുണ്ടെന്ന് പ്രതിപക്ഷ നേതാവ് ആരോപിച്ചു. നികുതി വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി ആശാ തോമസ് അദ്ധ്യക്ഷയായാണ് മദ്യനിർമ്മാണ ശാലകളുടെ അപേക്ഷ പരിഗണിക്കാൻ പുതിയ സമിതി. നാലംഗസമിതിയിൽ എക്സൈസ് കമ്മീഷണർ, എക്സൈസ് ജോയിന്‍റ് കമ്മീഷണർ, ഡെപ്യട്ടി കമ്മീഷഷണര്‍ എന്നിവരാണ് മറ്റ് അംഗങ്ങൾ.
നിലവിൽ സർക്കാരിന് മുന്നിൽ മൂന്ന് അപേക്ഷകളാണ് ഉള്ളത്. പുനലൂരും, ഇടുക്കിയിലും ഡിസ്റ്റലറി തുടങ്ങാനാണ് അപേക്ഷ. ബ്രൂവറി, ഡിസ്റ്റലറി അഴിമതി വിടാൻ ഉദ്ദേശിക്കുന്നില്ലെന്ന് രമേശ് ചെന്നിത്തല ആവർത്തിച്ചു. കിൻഫ്രയിൽ ഇല്ലാത്ത ഭൂമി അനവദിച്ചത് അതിന് അധികാരമില്ലാത്ത ഉദ്യോഗസ്ഥാനെണെന്ന് വ്യക്തമായിട്ടും അതുപോലും അന്വേഷിക്കില്ലെന്ന് ശഠിക്കുന്നത് വിചിത്രമാണ്. ബിവറേജസ് കോർപ്പറേഷനിലും വ്യാപക അഴിമതിയെന്ന പുതിയ ആരോപണവും പ്രതിപക്ഷ നേതാവ് ഉന്നയിച്ചു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam