
തിരുവനന്തപുരം:ശബരിമല വിഷയത്തിൽ കോൺഗ്രസ് വിശ്വാസികൾക്ക് ഒപ്പമെന്ന് ഉമ്മൻ ചാണ്ടി. കോൺഗ്രസ് ഈ വിഷയത്തെ രാഷ്ട്രീയവൽക്കരിക്കാൻ ആഗ്രഹിക്കുന്നില്ലന്നും, തങ്ങൾക്ക് ശ്രീധരൻ പിള്ളയുടെ സർട്ടിഫിക്കറ്റ് വേണ്ടെന്നും ഉമ്മൻ ചാണ്ടി പറഞ്ഞു.
ശബരിമല സ്ത്രീപ്രവേശന വിഷയത്തില്‍ പ്രത്യക്ഷ സമരത്തിനില്ലെന്ന് പ്രഖ്യാപിച്ച യുഡിഎഫിനെതിരെ ബിജെപി രംഗത്തെത്തിയിരുന്നു. യുഡിഎഫ് നിലപാടിനെ അപലപിച്ച പി.എസ് ശ്രീധരന്‍പിള്ള സിപിഎമ്മും കോണ്‍ഗ്രസും തമ്മിലുള്ള ബന്ധത്തിന്‍റെ തെളിവാണിതെന്നും ആരോപിച്ചു. ശബരിമല സംസ്ഥാന വിഷയമായതിനാല്‍ കേന്ദ്രത്തിന് ഓര്‍ഡിനന്‍സ് ഇറക്കാന്‍ കഴിയില്ലെന്നും പി.എസ് ശ്രീധരന്‍പിള്ള പറഞ്ഞിരുന്നു.
എന്നാല്‍ സ്ത്രീപ്രവേശന വിഷയത്തില്‍ പ്രത്യക്ഷ സമരത്തിനില്ലെന്ന് പറഞ്ഞ യുഡിഎഫ് ശബരിമലയെ കലാപ ഭൂമിയാക്കാനാണ് സിപിഎമ്മിന്‍റേയും ബിജെപിയുടേയും ലക്ഷ്യമെന്നാണ് ആരോപിച്ചത്. അതേസമയം വിശ്വാസ സമൂഹത്തിന്‍റെ സമരത്തിന് പൂര്‍ണ്ണ പിന്തുണയും കോണ്‍ഗ്രസ് പ്രഖ്യാപിച്ചിരുന്നു. നിലവിലെ കോടതി വിധി മറികടക്കാൻ കേന്ദ്ര സംസ്ഥാന സര്‍ക്കാരുകൾ മുൻ കൈ എടുക്കണമെന്നും യുഡിഎഫ് പറഞ്ഞിരുന്നു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam