പുതിയ തൊഴില്‍ നയത്തിന് അംഗീകാരം: ഇനി കുറഞ്ഞ കൂലി 600 രൂപ

Pranav Prakash |  
Published : May 17, 2018, 11:08 AM ISTUpdated : Jun 29, 2018, 04:29 PM IST
പുതിയ തൊഴില്‍ നയത്തിന് അംഗീകാരം: ഇനി കുറഞ്ഞ കൂലി 600 രൂപ

Synopsis

തൊഴിലാളികള്‍ക്ക് തൊഴിലിടത്തില്‍ ഇരിപ്പിടം നിര്‍ബന്ധമാക്കി. 

തിരുവനന്തപുരം:നോക്കുകൂലി കര്‍ശനമായി തടഞ്ഞും, കുറഞ്ഞ കൂലി 600 രൂപയായി ഉയര്‍ത്തിയുമുള്ള പുതിയ തൊഴില്‍ നയത്തിന് മന്ത്രിസഭാ യോഗം അംഗീകാരം നല്‍കി. നിലവിലുള്ള തൊഴില്‍ നിയമങ്ങളില്‍ കാര്യമായ പരിഷ്കാരം നടത്തിയാണ് പുതിയ തൊഴില്‍ നയം കൊണ്ടു വരുന്നത്. 

എല്ലാ തൊഴില്‍ മേഖലകളിലും കുറ‍ഞ്ഞ കൂലി 600 രൂപയായി ഉയര്‍ത്തുമെന്നതാണ് പുതിയ തൊഴില്‍ നയത്തിലെ പ്രധാന പ്രഖ്യാപനം. നിലവില്‍ 350 രൂപ മുതല്‍ 500 രൂപയാണ് സംസ്ഥാന വിവിധ മേഖലകളില്‍ തൊഴിലാളികള്‍ക്ക് ദിവസകൂലിയായി നല്‍കുന്നത്. ഇതാണ് 600 രൂപയായി സര്‍ക്കാര്‍ നിജപ്പെടുത്തുന്നത്. വേതനം ഉയര്‍ത്തുന്നതിനോടൊപ്പം മിന്നല്‍ പണിമുടക്കുകള്‍ നിയന്ത്രിക്കാനും പുതിയ തൊഴില്‍ നയം ലക്ഷ്യമിടുന്നുണ്ട്. എന്നാല്‍ ഇതിനായി പുതിയ നിയമം കൊണ്ടു വരില്ലെന്ന് തൊഴില്‍ മന്ത്രി ടി.പി.രാമകൃഷ്ണന്‍ അറിയിച്ചു. 

തൊഴില്‍ നയത്തിന്റെ വിശദാംശങ്ങള്‍ 

  • അംസംഘടിതമേഖലയിലെ തൊഴിലാളികളുടേയും ചുമട്ടുതൊഴിലാളികളുടേയും രജിസ്ട്രേഷന് ഇനി മുതല്‍ ആധാര്‍ നിര്‍ബന്ധമാക്കും. ചുമുട്ടുതൊഴിലാളികളുടെ കൂലി ഏകീകരിക്കും. 
  • സ്കൂള്‍ പാചകത്തൊഴിലാളികളുടെ ജോലിസ്ഥിരതയും കുറഞ്ഞ കൂലിയും അവകാശങ്ങളും ആനുകൂല്യങ്ങളും ഉറപ്പാക്കും. ഭവനരഹിതരായ തോട്ടം തൊഴിലാളികള്‍ക്ക് സ്വന്തം വീട് പദ്ധതി. 
  • തൊഴിലാളികള്‍ക്ക് തൊഴിലിടത്തില്‍ ഇരിപ്പിടം നിര്‍ബന്ധമാക്കി. 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

താമരശ്ശേരി ചുരത്തിലെ ഗതാഗതക്കുരുക്ക്: യുഡിഎഫ് രാപ്പകൽ സമരം ഇന്ന്; കോഴിക്കോട് കളക്ടറേറ്റിന് മുന്നിൽ പ്രതിഷേധിക്കും
ഗൂഗിള്‍ പേ വഴി പണം നൽകുന്നതിൽ തടസം, രാത്രി യുവതിയെ കെഎസ്ആര്‍ടിസിയില്‍ നിന്നും ഇറക്കിവിട്ടു, പരാതിയിൽ അന്വേഷണം