നിരോധിച്ച വെളിച്ചെണ്ണകള്‍ വിപണിയിലെത്തുന്നത് തടയാന്‍ പ്രത്യേക സ്ക്വാഡ്

Published : Dec 21, 2018, 08:03 PM ISTUpdated : Dec 21, 2018, 08:57 PM IST
നിരോധിച്ച വെളിച്ചെണ്ണകള്‍ വിപണിയിലെത്തുന്നത് തടയാന്‍ പ്രത്യേക സ്ക്വാഡ്

Synopsis

നിരോധിച്ച വെളിച്ചെണ്ണകള്‍ വിപണിയിലെത്തുന്നത് തടയാന്‍ നാളെ മുതല്‍ പരിശോധന കര്‍ശനമാക്കാന്‍ ഭക്ഷ്യസുരക്ഷ വകുപ്പിന്‍റെ തീരുമാനം. 

തിരുവനന്തപുരം: നിരോധിച്ച വെളിച്ചെണ്ണകള്‍ വിപണിയിലെത്തുന്നത് തടയാന്‍ നാളെ മുതല്‍ പരിശോധന കര്‍ശനമാക്കാന്‍ ഭക്ഷ്യസുരക്ഷ വകുപ്പിന്‍റെ തീരുമാനം. ഇതിനായി പ്രത്യേക സ്ക്വാഡ് രൂപീകരിക്കും. ഏഷ്യാനെറ്റ് ന്യൂസ് വാര്‍ത്തയെ തുടര്‍ന്നാണ് നടപടി.  

മായം കണ്ടെത്തിയതിനെത്തുടര്‍ന്ന് 74 ബ്രാന്‍ഡ് വെളിച്ചെണ്ണകളാണ് ഭക്ഷ്യസുരക്ഷ വകുപ്പ് നിരോധിച്ചത്. വില കുറഞ്ഞ മറ്റ് ഭക്ഷ്യ എണ്ണകള്‍ കലർന്നു എന്ന് കണ്ടെത്തിയതിനേതുടർന്നായിരുന്നു നിരോധനം. ഗുരുതര അസുഖങ്ങൾക്ക് കാരാണാകുന്നതാണ് ഈ വെളിച്ചെണ്ണകള്‍. കോക്കോ ബാർ, മലബാർ റിച്ച് കോക്കനട്ട് ഓയിൽ, കേര കിംഗ് കോക്കനട്ട് ഓയിൽ തുടങ്ങി നിരോധിച്ചത് മുഴുവൻ സ്വകാര്യ കമ്പനി ഉല്പന്നങ്ങളാണ്.

മായം കലർത്തിയതിന് ഭക്ഷ്യസുരക്ഷ വകുപ്പ് നിരോധിച്ച വെളിച്ചെണ്ണകള്‍ വിപണയില്‍ ലഭിക്കുന്നതായി ഏഷ്യാനെറ്റ് ന്യൂസ് വാര്‍ത്ത നല്‍കിയിരുന്നു . നിരോധനത്തിനു പിന്നാലെ പരിശോധനകള്‍ നടത്താൻ അധികൃതർ മടിക്കുന്നതാണ് കാരണം.


 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

വാളയാര്‍ ആള്‍ക്കൂട്ടക്കൊല; റാം നാരായൺ ബഗേലിന്റെ മൃതദേഹം നാട്ടിൽ എത്തിക്കുമെന്ന് തൃശൂർ ജില്ലാ കളക്ടർ
കൊച്ചി മേയര്‍ ആര്? തീരുമാനം നീളുന്നു, കോർ കമ്മിറ്റിയിൽ സമവായം ഉണ്ടായില്ലെങ്കിൽ തീരുമാനം കെപിസിസിക്ക്