അല്‍ഫോന്‍സ് കണ്ണന്താനത്തിന് ഒരു പുതിയ ചുമതലകൂടി

Published : Sep 06, 2017, 05:22 PM ISTUpdated : Oct 04, 2018, 11:47 PM IST
അല്‍ഫോന്‍സ് കണ്ണന്താനത്തിന് ഒരു പുതിയ ചുമതലകൂടി

Synopsis

ദില്ലി:കേന്ദ്രമന്ത്രി അൽഫോന്‍സ് കണ്ണന്താനത്തിന് മേഘാലയ നിയമസഭ തെരഞ്ഞെടുപ്പിൽ ബിജെപിയുടെ പ്രാചരണച്ചുമതല കൂടി. അടുത്ത വര്‍ഷം ഏപ്രിലിൽ നടക്കുന്ന തിര‍ഞ്ഞെടുപ്പിന് മുന്നോടിയായാണ് കണ്ണന്താനത്തിന് ചുമതല നൽകിയത്. പുതിയ സ്ഥാനാരോഹണത്തിന് ശേഷം ദിവസം ഒന്ന് കഴിഞ്ഞപ്പോഴാണ്  കണ്ണന്താനത്തെ തേടി അടുത്ത ചുമതലയെത്തിയത്.

മോദിയുടെ ശബ്ദവും പദ്ധതികളും മേഘാലയയിലെത്തിക്കുകയാണ് തന്‍റെ ദൗത്യം എന്ന് കണ്ണന്താനം പറഞ്ഞു. നിലവിൽ കോൺഗ്രസാണ് മേഘാലയ ഭരിക്കുന്നത്. കേരളാ ഹൗസിൽ മുഖ്യമന്ത്രി പിണറായി വിജയന്‍ നൽകിയ വിരുന്നിന് ശേഷമാണ് കണ്ണന്താനം പുതിയ ചുമതലയുടെ സന്തോഷം മാധ്യമ പ്രവർത്തകരുമായി പങ്ക് വച്ചത്. കൂടെ തനിക്ക് മുഖ്യമന്ത്രിയോടുള്ള കടപ്പാടും നന്ദിയും അദ്ദേഹം രേഖപ്പെടുത്തി.

സിപിഎം സ്വതന്ത്രനായി മത്സരിച്ച് ജയിച്ചശേഷം കാണിച്ച പ്രവ‍ർത്തനമികവ് വീണ്ടും പുറത്തെടുക്കാനാവട്ടെയെന്ന് മുഖ്യമന്ത്രി ആശംസിച്ചു. സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും വിരുന്നെത്തിയിരുന്നു. സംസ്ഥാനത്ത് സ്വീകരണം നടത്താൻ പാർട്ടി തീരുമാനിക്കട്ടെയെന്നും കണ്ണന്താനം പറഞ്ഞു.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

GC
About the Author

Gopalakrishnan C

ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ 2012 മുതല്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ സീനിയര്‍ അസിസ്റ്റന്‍റ് എഡിറ്ററും സ്പോർട്സ് ലീഡുമാണ്. 2004ൽ കേരള മീഡിയ അക്കാദമിയില്‍ നിന്ന് പത്രപ്രവര്‍ത്തനത്തില്‍ ബിരാദനന്തര ബിരുദ ഡിപ്ലോമ. സ്പോര്‍ട്സ്, എന്‍റര്‍ടെയ്ൻമെന്‍റ് വിഷയങ്ങളില്‍ എഴുതുന്നു. 20 വര്‍ഷമായി മാധ്യമപ്രവര്‍ത്തകൻ. ക്രിക്കറ്റ്, ഫുട്ബോള്‍ ലോകകപ്പുകൾ, ഒളിംപിക്സ് , ലോക്സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകള്‍, സ്കൂള്‍ കലോത്സവും കായികമേളകള്‍ ഉള്‍പ്പെടെയുള്ള ഇവന്‍റുകള്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനുവേണ്ടി ലീഡ് ചെയ്തു. പ്രിന്‍റ് മീഡിയയില്‍ ദീപിക, മംഗളം, മനോരമ ദിനപത്രങ്ങളിലും ഡിജിറ്റൽ മീഡിയയില്‍ യാഹു, വെബ്ദുനിയ, ദീപിക എന്നിവയിലും പ്രവര്‍ത്തിച്ചു. ഇ മെയില്‍: gopalakrishnan@asianetnews.inRead More...
click me!

Recommended Stories

പി.കെ ശശി ഉന്നയിച്ച ആരോപണങ്ങൾക്ക് മറുപടി പറയാൻ സിപിഎം, രാഷ്ട്രീയ വിശദീകരണ യോഗം ഇന്ന്
കേരളത്തെ നടുക്കിയ നെന്മാറ ഇരട്ടകൊല : ചെന്താമരക്ക് അനുകൂലമായി കൂറുമാറിയ സാക്ഷികളെല്ലാം ബന്ധുക്കൾ