
ന്യൂയോര്‍ക്ക്: വിവാഹവും തുടർന്നുള്ള വികാര നിർഭരമായ പ്രണയ രംഗങ്ങളുമാണ് വിവാഹ വീഡിയോകളിലെ സ്ഥിരം കാഴ്ച. എന്നാൽ ഇതിൽ നിന്നെല്ലാം വ്യത്യസ്തമായി ഞെട്ടിക്കുന്ന ഒരു വിവാഹ വീഡിയോയാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലായിരിക്കുന്നത്. വിവാഹ വീഡിയോ ചിത്രീകരണത്തിനിടെ മരക്കൊമ്പ് പൊട്ടിവീണ് തലനാരിഴയ്ക്ക് രക്ഷപ്പെട്ട നവദമ്പതികളുടെ വീഡിയോ ഏറെ ഞെട്ടലോടെയാണ് ആളുകൾ കണ്ടത്. ന്യൂയോർക്കിലെ വിസ്കോൺസിനിലാണ് സംഭവം.
ഒരുനിമിഷംകൂടി വൈകിയിരുന്നെങ്കിൽ ആ വിവാഹ ജീവിതത്തിന്റെ ആയുസ് അവസാനിച്ചേനെ. ഫ്രെഡി ഹെർണാണ്ടസ് ഫോട്ടോഗ്രാഫി ആൻഡ് മീഡിയയാണ് വീഡിയോ ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തിരിക്കുന്നത്. വീഡിയോ ചിത്രീകരണത്തിന്റെ ഭാഗമായി ഒരു ബെഞ്ചിലിരുന്ന് വരനും വധുവും കൂടി തങ്ങളുടെ പ്രണയകഥ പങ്കുവയ്ക്കുകയായിരുന്നു. സംസാരത്തിനിടെ ശബ്ദം കേട്ട് മുകളിലേക്ക് നോക്കിയപ്പോഴാണ് വലിയൊരു മരക്കൊമ്പ് പൊട്ടി തങ്ങളുടെ മേൽ വീഴുന്നതായി കണ്ടത്.
തുടർന്ന് ഇരുവരും ബെഞ്ചിൽനിന്നും എഴുന്നേറ്റ് ഓടുകയായിരുന്നു. ദമ്പതികൾ പെട്ടെന്ന് എഴുന്നേറ്റ് ഓടിയതിനാലാണ് വന്‍ അപകടത്തില്‍നിന്നും രക്ഷപ്പെട്ടത്.
ജൂണ്‍ 30-നായിരുന്നു ഇവരുടെ വിവാഹം. ജൂണ്‍ മൂന്നിന് ഇവരുടെ വിവാഹ വീഡിയോ ടീസര്‍ റീലീസ് ചെയ്തപ്പോഴാണു മരക്കൊമ്പ് പൊട്ടിവീണ ദൃശ്യങ്ങള്‍ ലോകം കണ്ടത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam