നെയ്‌മര്‍ക്ക് ഒരിക്കലും പെലെയാവാനാവില്ല: സ്‌കൊളാരി

By Web DeskFirst Published Jul 7, 2018, 6:10 PM IST
Highlights
  • നെയ്‌മര്‍ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി മുന്‍ പരിശീലകന്‍

റിയോ ഡി ജനീറോ: റഷ്യന്‍ ലോകകപ്പില്‍ കിരീട പ്രതീക്ഷയുമായെത്തിയ ബ്രസീലിനെ ക്വാര്‍ട്ടര്‍ വരെയെത്തിക്കാനേ സൂപ്പര്‍താരം നെയ്‌മര്‍ക്കായുള്ളൂ. ടൂര്‍ണമെന്‍റിലെ ഫേവറേറ്റുകള്‍ എന്ന വിശേഷണവുമായി ആയിരുന്നു റഷ്യയില്‍ ബ്രസീല്‍ വിമാനമിറങ്ങിയത്. ക്വാര്‍ട്ടറില്‍ ബെല്‍ജിയത്തോട് പരാജയപ്പെട്ട് പുറത്തായതിനാല്‍ നെയ്‌മര്‍ക്കുനേരെ ചോദ്യങ്ങളുയരുക സ്വാഭാവികം.

നെയ്‌മര്‍ക്കെതിരെ വിമര്‍ശനവുമായി രംഗത്തെത്തിയിരിക്കുകയാണ് മുന്‍ പരിശീലകന്‍ ലൂയിസ് ഫിലിപ്പെ സ്‌കൊളാരി. നെയ്‌മര്‍ക്ക് ഒരിക്കലും പെലെയാവാന്‍ കഴിയില്ലെന്ന് ഇതിഹാസ പരിശീലകന്‍ പറയുന്നു. ചരിത്രത്തില്‍ ഒരു പെലെ മാത്രമേയുള്ളൂ. ഒരിക്കലും മറ്റാര്‍ക്കും പെലെയാവാന്‍ കഴിയില്ല. നെയ്‌മര്‍ മികച്ച താരമാണെങ്കിലും പെലെയ്ക്ക് തുല്യനാവുന്നില്ല- സ്‌കാളാരി സ്‌പാനിഷ് പത്രത്തിന് നല്‍കിയ അഭിമുഖത്തില്‍ വ്യക്തമാക്കി. 

പെലെ വെറും 17 വയസുള്ളപ്പോള്‍ ലോകകപ്പ് നേടി. എന്നാല്‍ 26 വയസായിട്ടും നെയ്‌മര്‍ക്ക് ലോകകപ്പ് വെറും ഓര്‍മ്മ മാത്രമാണ്. ബാഴ്‌സ വിട്ട ശേഷം നെയ്‌മര്‍ക്ക് മികവ് പുലര്‍ത്താനായിട്ടില്ലെന്നും മുന്‍ പരിശീലകന്‍ വിമര്‍ശിക്കുന്നു. ബ്രസീലില്‍ നടന്ന കഴിഞ്ഞ ലോകകപ്പില്‍ സ്‌കൊളാരിയായിരുന്നു ബ്രസീലിന്‍റെ പരിശീലകന്‍. എന്നാല്‍ സ്‌കൊളാരിക്ക് കീഴില്‍ നിറംമങ്ങിയ ബ്രസീല്‍ സെമിയില്‍ ജര്‍മനിയോട് 7-1ന് ദയനീയമായി തോറ്റ് മടങ്ങി. 

click me!