കോടിയേരിയെ എന്‍ഐഎ ചോദ്യം ചെയ്യണമെന്ന ആവശ്യവുമായി എസ്ഡിപിഐ

Web Desk |  
Published : Jul 18, 2018, 07:32 AM ISTUpdated : Oct 02, 2018, 04:24 AM IST
കോടിയേരിയെ എന്‍ഐഎ ചോദ്യം ചെയ്യണമെന്ന ആവശ്യവുമായി എസ്ഡിപിഐ

Synopsis

പ്രസ്താവന പിന്‍വലിച്ചില്ലെങ്കില്‍ കോടിയേരിക്കെതിരെ നിയമ നടപടി സ്വീകരിക്കുമെന്ന് എസ്.ഡി.പി.ഐ സംസ്ഥാന പ്രസിഡന്റ്

കോഴിക്കോട്: സിപിഎം സംസ്ഥാന പ്രസിഡന്റ് കോടിയേരി ബാലകൃഷ്ണനെ എന്‍.ഐ.എ ചോദ്യം ചെയ്യണമെന്ന് എസ്.ഡി.പി.ഐ. ഐ.എസിന്റെ ഇന്ത്യന്‍ പതിപ്പാണ് എസ്.ഡി.പി.ഐ എന്ന കോടിയേരിയുടെ പ്രസ്താവന കണക്കിലെടുത്ത് അദ്ദേഹത്തെ ചോദ്യം ചെയ്യാന്‍ എന്‍.ഐ.എ തയ്യാറാകണമെന്നാണ് എസ്.ഡി.പി.ഐ പ്രസിഡന്‍റ് അബ്ദുല്‍ മജീദ് ഫൈസി ആവശ്യപ്പെട്ടത്. പ്രസ്താവന പിന്‍വലിച്ചില്ലെങ്കില്‍ കോടിയേരിക്കെതിരെ നിയമ നടപടി സ്വീകരിക്കുമെന്നും അദ്ദേഹം കോഴിക്കോട്ട് പറഞ്ഞു. 

രാവിലെ എസ്.ഡി.പി.ഐയെ രൂക്ഷമായി വിമര്‍ശിച്ച കാന്തപുരം എ.പി അബൂബക്കര്‍ മുസ്‍ലിയാര്‍ക്കെതിരെയും സംഘടന രംഗത്തെത്തി. മുസ്ലീം സമുദായത്തിന് വേണ്ടി പ്രവർത്തിക്കാന്‍ ഏതെങ്കിലും സംഘടനയ്ക്ക് സർട്ടിഫിക്കറ്റ് നൽകുന്ന അതോരിറ്റിയല്ല കാന്തപുരമെന്നായിരുന്നു പ്രതികരണം. ഏത് ഫ്രണ്ടായാലും ഖുർആനും ഹദീസും ഭീകര പ്രവര്‍ത്തനങ്ങള്‍ക്ക് പ്രചോദനം നല്‍കിയിട്ടില്ലെന്നായിരുന്നു കാന്തപുരം പറഞ്ഞത്.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

മെഡിക്കൽ കോളേജ് ഡോക്ടർമാരുടെ സമരം 9-ാം ദിനം, തിരുവനന്തപുരത്ത് ഇന്ന് സർക്കാർ ആശുപത്രികളിൽ ചികിത്സ മുടങ്ങും
ഇന്ത്യ-അമേരിക്ക വ്യാപാര കരാറിലെ കർഷക വിരുദ്ധനയങ്ങൾ: കോൺഗ്രസ് ആഹ്വാനം ചെയ്ത രാജ്യവ്യാപക പ്രക്ഷോഭത്തിന് ഇന്ന് തുടക്കം