കനത്ത മഴ: പത്ത് ട്രെയിനുകള്‍ റദ്ദാക്കി

By Web DeskFirst Published Jul 18, 2018, 6:58 AM IST
Highlights
  • കനത്ത മഴയെ തുടര്‍ന്ന് കോട്ടയം വഴിയുള്ള പാസഞ്ച‍ര്‍ ട്രെയിനുകള്‍ റദ്ദാക്കി

തിരുവനന്തപുരം:  കനത്ത മഴയെ തുടര്‍ന്ന് കോട്ടയം വഴിയുള്ള പാസഞ്ച‍ര്‍ ട്രെയിനുകള്‍ റദ്ദാക്കി. പത്ത് ട്രെയിനുകളാണ് റദ്ദക്കിയത്. മീനച്ചിലാറ്റില്‍ അപകടകരമായ രീതിയില്‍ ജലനിരപ്പ് ഉയരുന്ന സാഹചര്യത്തിലാണ് ട്രെയിനുകള്‍ റദ്ദാക്കിയിരിക്കുന്നത്.

തിരുനെല്‍വേലി-പാലക്കാട്, പാലക്കാട്-തിരുനെല്‍വേലി പാലരുവി എക്‌സപ്രസ്, കോട്ടയം-എറണാകുളം, എറണാകുളം- കോട്ടയം പാസഞ്ചര്‍, എറണാകുളം–കായംകുളം, കായംകുളം–എറണാകുളം പാസഞ്ചര്‍, കൊല്ലം- എറണാകുളം മെമു, എറണാകുളം - കൊല്ലം മെമു, ഗുരുവായൂര്‍-പുനലൂര്‍, പുനലൂര്‍- ഗുരുവായൂര്‍  പാസഞ്ചര്‍ തുടങ്ങിയ ട്രെയിനുകളാണ് റദ്ദാക്കിയിരിക്കുന്നത്. വെള്ളപ്പൊക്കത്തെ തുടര്‍ന്ന് മറ്റു ട്രെയിനുകള്‍ വേഗത കുറച്ചാണ് കോട്ടയം വഴി കടന്നുപോകുക.

എറണാകുളം, കോട്ടയം ജില്ലകളിലെ സ്കൂളുകള്‍ക്ക് ഇന്ന് അവധി നല്‍കിയതായി ജില്ലാ കലക്ടര്‍മാ‍ര്‍ അറിയിച്ചു. കോട്ടയം ജില്ലയില്‍ കനത്ത മഴയെ തുടര്‍ന്ന്  മീനച്ചിലാറ്റില്‍ ജലനിരപ്പ് വീണ്ടും ഉയര്‍ന്നു. പല വീടുകളിലും വെള്ളം കയറി. 130 - ഓളം ദുരിതാശ്വാസ ക്യാമ്പുകള്‍ തുറന്നു. 

 

 

click me!