Published : Jun 23, 2025, 04:57 AM ISTUpdated : Jun 23, 2025, 05:01 PM IST

2016 മുതൽ 13 ഉപതെരഞ്ഞെടുപ്പ്, പക്ഷേ സിറ്റിംഗ് സീറ്റിലൊരു തോൽവി, 'പിണറായിക്കാലത്ത്' ഇതാദ്യം! നിലമ്പൂർ നൽകുന്ന സൂചനയെന്ത്?

Summary

നിലമ്പൂരിൽ മിന്നും ജയം നേടി യുഡിഎഫ്. 11, 077 വോട്ടിന്‍റെ ഭൂരിപക്ഷവുമായി ആര്യാടൻ ഷൗക്കത്ത് വിജയിച്ചു. ശക്തി കേന്ദ്രങ്ങളും എൽഡിഎഫിനെ കൈവിട്ടു. ജന്മനാട്ടിലും സ്വന്തം ബൂത്തിലും സ്വരാജ് പിന്നിലായി. 19,760 വോട്ട് പിടിച്ച് കരുത്തറിയിച്ച് പിവി അൻവ‍ർ.

pinarayi

05:01 PM (IST) Jun 23

2016 മുതൽ 13 ഉപതെരഞ്ഞെടുപ്പ്, പക്ഷേ സിറ്റിംഗ് സീറ്റിലൊരു തോൽവി, 'പിണറായിക്കാലത്ത്' ഇതാദ്യം! നിലമ്പൂർ നൽകുന്ന സൂചനയെന്ത്?

നിലമ്പൂർ നിലനിർത്തിയാൽ അത് 2026 ൽ തുടർ ഭരണം ഉറപ്പ് എന്ന സന്ദേശം നൽകാമെന്നാണ് പിണറായിയും ഇടതുപക്ഷവും കണക്കുകൂട്ടിയത്

Read Full Story

03:24 PM (IST) Jun 23

ജന്മനാട്ടിലടക്കം തിരിച്ചടി, സ്വന്തം ബൂത്തിലും പഞ്ചായത്തിലും നഗരസഭയിലും പിന്നിലായി; സിപിഎമ്മിന്‍റെ 'കരുത്തുറ്റ മുഖ'ത്തേറ്റ വലിയ പ്രഹരം

പാർട്ടിയുടെ ആലയിലെ ഏറ്റവും മൂർച്ചയേറിയ ആയുധം എന്ന നിലയിലാണ് സ്വരാജിനെ അണികൾ കണ്ടിരുന്നത്. പാർട്ടി ഏറെ പ്രതീക്ഷ വച്ച് വളർത്തിയ യുവ നേതാവിനെ ആവേശത്തോടെയാണ് പ്രവർത്തകർ വരവേറ്റത്

Read Full Story

03:12 PM (IST) Jun 23

മിന്നും ജയം നേടി യുഡിഎഫ്

നിലമ്പൂരില്‍ 11, 077 വോട്ടിന്‍റെ ഭൂരിപക്ഷവുമായി ആര്യാടൻ ഷൗക്കത്ത് വിജയിച്ചു. ശക്തികേന്ദ്രങ്ങളും എൽഡിഎഫിനെ കൈവിട്ടു. ജന്മനാട്ടിലും സ്വന്തം ബൂത്തിലും സ്വരാജ് പിന്നിലായി.

വോട്ട് നില ഇങ്ങനെ:

ആര്യാടൻ ഷൗക്കത്ത് (യുഡിഎഫ്) - 77737

എം സ്വരാജ് (എൽഡിഎഫ്) - 66660

പി വി അൻവർ 19760

മോഹൻ ജോർജ് (ബിജെപി) - 8648

നോട്ട - 630

12:08 PM (IST) Jun 23

സൈമിഫൈനലിൽ ഷൗക്ക'ത്തീ'

നിലമ്പൂരിൽ 19 റൗണ്ട് വോട്ടെണ്ണി കഴിഞ്ഞപ്പോൾ 11005 വോട്ട് ഭൂരിപക്ഷം നേടി ആര്യാടൻ ഷൗക്കത്ത് വിജയിച്ചു. ഔദ്യോഗിക പ്രഖ്യാപനം വന്നിട്ടില്ല.

വോട്ട് നില ഇങ്ങനെ

  • എൽഡിഎഫ് 65661
  • യുഡിഎഫ് 76666
  • അൻവർ 19593
  • ബിജെപി 7593

ലീഡ് 11005

 

12:06 PM (IST) Jun 23

അമരമ്പലത്തും യുഡിഎഫ്

അമരമ്പലത്തും എൽ‍ഡിഎഫിന് പ്രതീക്ഷിച്ച മുന്നേറ്റമില്ല. ഒപ്പത്തിനൊപ്പം പിടിച്ച് യുഡിഎഫ് മുന്നേറി. ഇതോടെ മണ്ഡലത്തിൽ പതിനായിരത്തിലേറെ വോട്ടിന് ആര്യാടൻ ഷൗക്കത്ത് വിജയിച്ചു. 

11:56 AM (IST) Jun 23

ഇതുവരെയുള്ള റൗണ്ട് തിരിച്ചുള്ള വോട്ട് കണക്ക്

11:55 AM (IST) Jun 23

അച്ഛാ നമ്മൾ ജയിച്ചൂട്ടോ ❤️

അന്നും ഇന്നും എന്നും പാർട്ടിക്കൊപ്പമെന്ന് വ്യക്തമാക്കി നിലമ്പൂരിലെ അന്തരിച്ച കോൺഗ്രസ് നേതാവ് വിവി പ്രകാശിൻ്റെ മകൾ നന്ദന. അച്ഛാ നമ്മൾ ജയിച്ചൂട്ടോ എന്നും ഫെയ്സ്ബുക്കിൽ കുറിച്ചു.

11:53 AM (IST) Jun 23

ജയമുറപ്പിച്ച് ഷൗക്കത്ത്

നിലമ്പൂർ ഉപതെരഞ്ഞെടുപ്പിൽ ജയം ഉറപ്പിച്ച് യുഡിഎഫ്. ഏറ്റവും 18ാം റൗണ്ട് വോട്ടെണ്ണൽ പുരോഗമിക്കുകയാണ്. 17 റൗണ്ടുകളിലെ വോട്ട് നില ഇങ്ങനെ

  • എൽഡിഎഫ് 59140
  • യുഡിഎഫ് 69932
  • അൻവർ 17873
  • ബിജെപി 7593

ലീഡ് 10792

11:47 AM (IST) Jun 23

വിഎസ് അച്യൂതാനന്ദന് ഹൃദയാഘാതം

സിപിഎമ്മിൻ്റെ തലമുതിർന്ന നേതാവ്, ഏറെക്കാലമായി അസുഖബാധിതനായി കഴിയുകയായിരുന്ന മുൻ മുഖ്യമന്ത്രി വിഎസ് അച്യുതാനന്ദന് ഹൃദയാഘാതം സംഭവിച്ചു. അദ്ദേഹത്തെ തിരുവനന്തപുരത്ത് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ആരോഗ്യനില തൃപ്തികരമെന്നാണ് ആശുപത്രിയിൽ നിന്നുള്ള അറിയിപ്പ്.

https://www.asianetnews.com/kerala-news/vs-achuthanandan-hospitalized-due-to-heart-attack/articleshow-s6d93yh

11:45 AM (IST) Jun 23

16ാം റൗണ്ടിൽ 8 വോട്ട് ലീഡ്

പതിനാറാം റൗണ്ടിൽ വലിയ മുന്നേറ്റം പ്രതീക്ഷിച്ച ഇടത് ക്യാംപിന് വലിയ നിരാശ. വെറും എട്ട് വോട്ടിൻ്റെ ലീഡാണ് ഈ റൗണ്ടിൽ എം സ്വരാജിന് നേടാനായത്. പാർട്ടി വോട്ടുകൾക്ക് അപ്പുറത്ത് നിഷ്‌പക്ഷ വോട്ടുകൾ സമാഹരിക്കാനായില്ല. സ്വരാജിൻ്റെ വ്യക്തി പ്രഭാവം പ്രചരണത്തിൽ ഒതുങ്ങി, ഇത് വോട്ടായില്ല. എൽഡിഎഫ് വോട്ടുകൾ അൻവറിലേക്ക് കാര്യമായി ചോർന്നു. സ്വരാജ് നാട്ടുകാരനല്ലെന്നും വിരുന്നുകാരനെന്നുമുള്ള യുഡിഎഫ് - അൻവർ പ്രചാരണം വിജയം കണ്ടു. യുഡിഎഫ് ജമാ അത്തെ ബന്ധം കത്തിച്ചിട്ടും മുസ്ലീം വോട്ടുകൾ എൽഡിഎഫിന് അനുകൂലമായി ഏകീകരിക്കപ്പെട്ടില്ല. ഹിന്ദു വോട്ടുകളുടെ ഏകീകരണവും നടന്നില്ലെന്നാണ് ഫലം സൂചിപ്പിക്കുന്നത്.

11:43 AM (IST) Jun 23

ഭരണവിരുദ്ധ വികാരം പ്രകടം

നിലമ്പൂരിൽ ഏറെക്കുറെ ത്രികോണ പോര് നടന്നപ്പോൾ എൽഡിഎഫിന് പത്ത് കൊല്ലമായി തങ്ങൾ കൈവശം വെച്ചിരുന്ന സീറ്റാണ് നഷ്ടമായത്. ഭരണ വിരുദ്ധ വികാരം ശക്തമെന്ന സൂചനയാണ് ഫലം ചൂണ്ടിക്കാട്ടുന്നത്. പിവി അൻവർ 13 ശതമാനത്തിലേറെ വോട്ട് നേടിയിട്ടും മണ്ഡല പുനർനിർണയത്തിന് ശേഷമുള്ള മികച്ച ഭൂരിപക്ഷത്തിലേക്കാണ് യുഡിഎഫ് ക്യാംപ് നീങ്ങുന്നത്. എൽഡിഎഫ് കോട്ടകളിൽ വിള്ളൽ ഉണ്ടായെന്നാണ് വോട്ടുകണക്ക് വ്യക്തമാക്കുന്നത്. കരുളായി, പോത്തുകല്ല് പഞ്ചായത്തുകളിൽ എൽഡിഎഫ് വോട്ടുകളിൽ കാര്യമായ ഇടിവുണ്ടായി. മുനിസിപ്പാലിറ്റിയിൽ എൽഡിഎഫിന് 10 കൊല്ലമായി ഉണ്ടായിരുന്ന ആധിപത്യവും നഷ്ടമായി.

11:32 AM (IST) Jun 23

ഭരണ വിരുദ്ധ വികാരം വ്യക്തമെന്ന് എൻകെ പ്രേമചന്ദ്രൻ

മൂന്നാം പിണറായി സർക്കാർ എന്ന എൽഡിഎഫ് മുദ്രാവാക്യം ജനങ്ങൾ തള്ളിക്കളഞ്ഞുവെന്ന് ആർഎസ്‌പി നേതാവും കൊല്ലം എംപിയുമായ എൻകെ പ്രേമചന്ദ്രൻ. ഭരണ വിരുദ്ധ വികാരം ഇത്രയേറെ പ്രതിഫലിച്ച തെരഞ്ഞെടുപ്പ് അടുത്ത കാലത്ത് ഉണ്ടായിട്ടില്ല. യുഡിഎഫിനും പി.വി അൻവറിനും ലഭിച്ച വോട്ടുകൾ വിലയിരുത്തുമ്പോൾ ഭരണ വിരുദ്ധ വികാരം വ്യക്തമാണ്. നിരവധി പ്രതികൂല ഘടകങ്ങൾ യുഡിഎഫ് നേരിട്ടു. അതെല്ലാം അതിജീവിച്ചാണ് തിളക്കമാർന്ന വിജയം നേടിയത്. അൻവറിന് സാന്നിധ്യം തെളിയിക്കാൻ കഴിഞ്ഞെന്നത് വസ്തുതയാണ്. അത് വിലകുറച്ചു കാണുന്നില്ല. എന്നാൽ അൻവർ യുഡിഎഫിന് എതിരെ ഉയർത്തിയ വെല്ലുവിളിയും യുഡിഎഫ് അതിജീവിച്ചുവെന്നും പ്രേമചന്ദ്രൻ ചൂണ്ടിക്കാട്ടി.

11:30 AM (IST) Jun 23

മുഖ്യമന്ത്രി രാജിവെക്കണമെന്ന് ചെന്നിത്തല

ഉജ്വലമായ വിജയം നൽകിയ നിലമ്പൂരിലെ ജനങ്ങളെ അഭിനന്ദിക്കുന്നുവെന്ന് രമേശ് ചെന്നിത്തല. പിണറായി വിജയൻ രാജിവച്ച് ഒഴിയുകയാണ് വേണ്ടത്. കഴിഞ്ഞ ഉപതെരഞ്ഞെടുപ്പുകളിൽ ഞങ്ങളുടെ സീറ്റ് ഞങ്ങൾ നിലനിർത്തി. ഇവിടെ നിലമ്പൂരിലെ സീറ്റ് ഞങ്ങൾ തിരിച്ചു പിടിച്ചു. ശക്തമായ ഭരണവിരുദ്ധ വികാരം നിലമ്പൂരിൽ ഉണ്ടായി. സർക്കാരിനെതിരായ അതിശക്തമായ വികാരത്തിൻറെ കുത്തൊഴുക്കാണ് കാണാൻ സാധിച്ചത്.

ഇടതു മുന്നണി ഗവൺമെൻറ് കാവൽ മന്ത്രിസഭയായി മാറിയിരിക്കുന്നു. 2026 ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ മുന്നോടിയായുള്ള തിരഞ്ഞെടുപ്പാണ്. ഇത് സെമിഫൈനൽ ആണ്. ഈ സെമിഫൈനലിൽ യുഡിഎഫ് ജയിച്ചു. ഫൈനലിലും ഞങ്ങൾ ജയിക്കുമെന്ന് സംശയമില്ല. എല്ലാവരും ഒരു മനസോട് കൂടി പ്രവർത്തിച്ചു. കേരള രാഷ്ട്രീയത്തിൽ ബിജെപി ഒരു എടുക്കാ ചരക്കായി മാറി. അൻവർ പിടിച്ച വോട്ടും ഭരണ വിരുദ്ധ വികാരത്തിൻ്റേതെന്നും രമേശ് ചെന്നിത്തല പറഞ്ഞു.

11:28 AM (IST) Jun 23

ഇപ്പോഴത്തെ വോട്ട് നില

നിലമ്പൂരിലെ ഉപതെരഞ്ഞെടുപ്പ് വോട്ടെണ്ണൽ അവസാനത്തോട് അടുക്കുമ്പോൾ വോട്ട് നില ഇങ്ങനെ

എൽഡിഎഫ് 51241

യുഡിഎഫ് 62284

അൻവർ 15730 

ബിജെപി 6727

ലീഡ് 11043

11:25 AM (IST) Jun 23

ലീഡ് പതിനായിരം കടന്നു

നിലമ്പൂർ ഉപതെരഞ്ഞെടുപ്പിൽ ജയമുറപ്പിച്ച് യുഡിഎഫ്. 

എൽഡിഎഫ് - 47705

 യുഡിഎഫ് - 58208

പിവി അൻവർ - 14994

എൻഡിഎ -  6364

ലീഡ്: 10,503

11:18 AM (IST) Jun 23

ലീഗിന്റെ വിജയമെന്ന് വെള്ളാപ്പള്ളി

നിലമ്പൂരിൽ ഇപ്പോഴത്തെ നിലവാരം കണ്ടിട്ട് യുഡിഎഫ് ജയിക്കുമെന്ന് എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. നിലമ്പൂരിലേത് മുസ്ലിം ലീഗിന്റെ വിജയമാണ്. ലീഗിന്റെ കൊടിയാണ് അവിടെ ഉയർത്തിക്കാണിച്ചതെന്നും വെള്ളാപ്പള്ളി പറഞ്ഞു. 

10:56 AM (IST) Jun 23

12ാം റൗണ്ടിലും ഷൗക്കത്ത്

നിലമ്പൂർ നഗരസഭയിലും മുന്നേറ്റം തുടർന്ന് ആര്യാടൻ ഷൗക്കത്ത്. 12ാം റൗണ്ടിൽ എണ്ണിയ ആദ്യ ബൂത്തുകളിലും ലീഡ് ഷൗക്കത്തിന് തന്നെയാണ്. 

  • എൽഡിഎഫ് 40593
  • യുഡിഎഫ് 48679
  • അൻവർ 13573
  • ബിജെപി 5452

ലീഡ് 8138

10:47 AM (IST) Jun 23

ലീഡ് 7216

പതിനൊന്നാം റൗണ്ട് വോട്ടെണ്ണൽ പൂർത്തിയായപ്പോൾ എൽഡിഎഫ് സ്ഥാനാർത്ഥിയെ വ്യക്തമായ ഭൂരിപക്ഷത്തിൽ പിന്നിലാക്കി യുഡിഎഫ്. ഏഴായിരത്തിനടുത്ത് വോട്ട് ഭൂരിപക്ഷമാണ് യുഡിഎഫിന്. 

 

  • എൽഡിഎഫ് 37077
  • യുഡിഎഫ് 44293
  • അൻവർ 12764
  • ബിജെപി 5066

ലീഡ് 7216

 

10:32 AM (IST) Jun 23

ലീഡ് നില ആറായിരം കടന്നു

ഇതുവരെ എണ്ണിയ എല്ലാ പഞ്ചായത്തുകളിലും യുഡിഎഫ് സ്ഥാനാർത്ഥി ആര്യാടൻ ഷൗക്കത്ത് ലീഡ് നേടിയതോടെ എൽഡിഎഫ് പ്രതീക്ഷകൾക്ക് കാര്യമായി മങ്ങലേറ്റു. 

എൽഡിഎഫ് 33166

യുഡിഎഫ് 39669

അൻവർ 11466

ബിജെപി 4534

ലീഡ് 6503

10:28 AM (IST) Jun 23

പിടിച്ചത് സിപിഎം വോട്ടെന്ന് അൻവർ

നിലമ്പൂരിൽ താൻ പിടിച്ചത് സിപിഎം വോട്ടെന്ന് അൻവർ. 11466 വോട്ടാണ് പത്താം റൗണ്ട് പൂർത്തിയായപ്പോൾ അൻവർ നേടിയിരിക്കുന്നത്.

10:27 AM (IST) Jun 23

'അൻവറിന് മുന്നിള വാതിലടച്ചിട്ടില്ല, അൻവര്‍ കൂടെയുണ്ടായിരുന്നെങ്കിൽ ഫലം നന്നായേനെ'; കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫ്

അൻവർ കൂടെയുണ്ടായിരുന്നെങ്കിൽ ഫലം നന്നായേനെ എന്നും അൻവറിന് മുന്നിൽ വാതിലടച്ചിട്ടില്ലെന്നും എന്ന് സണ്ണി ജോസഫ് ഏഷ്യാനെറ്റ് ന്യൂസിനോട് പ്രതികരിച്ചു.

 

Read Full Story

10:23 AM (IST) Jun 23

ഇനിയെണ്ണാനുള്ളത് ശക്തികേന്ദ്രങ്ങൾ, പക്ഷെ സ്വരാജിന് ജയിക്കാൻ അദ്ഭുതം സംഭവിക്കണം?

സിപിഎം ഇനി ലീഡ് പ്രതീക്ഷിക്കുന്നത് നിലമ്പൂ‍ർ നഗരസഭ, അമരമ്പലം, കരുളായി പഞ്ചായത്തുകളിലുമാണ്. എന്നാൽ പ്രതീക്ഷിക്കുന്ന ലീഡ് 3618 വോട്ടിൻ്റേതാണ്. സിപിഎം കണക്കുകൾ തന്നെ ഇപ്പോഴത്തെ യുഡിഎഫ് ലീഡ് മറികടക്കാനാവില്ലെന്ന് സാക്ഷ്യപ്പെടുത്തുന്നു. 

10:19 AM (IST) Jun 23

അന്‍വറിന് മുന്നില്‍ വാതില്‍ അടച്ചിട്ടില്ല: സണ്ണി ജോസഫ്

നിലമ്പൂരിൽ മിന്നുന്ന പ്രകടനം കാഴ്ചവച്ച പിവി അൻവറിന് മുന്നിൽ വാതിലടച്ചില്ലെന്ന് കെപിസിസി പ്രസിഡൻ്റ് സണ്ണി ജോസഫ്. ഭരണവിരുദ്ധ വികാരം ശക്തമാണ്. യുഡിഎഫിന്റെ വോട്ട് അൻവർ ചോർത്തിയോ എന്ന് പരിശോധിക്കണം. അൻവറിനെ കൂട്ടാതെ ഇരുന്നതല്ല. കൂടാതെ ഇരുന്നതാണെന്നും അദ്ദേഹം പറഞ്ഞു.

10:16 AM (IST) Jun 23

ഒൻപതാം റൗണ്ടിൽ ലീഡ് പിടിച്ച് സ്വരാജ്, പ്രതീക്ഷിച്ച മുന്നേറ്റമില്ല

ഒൻപതാം റൗണ്ടിൽ പ്രതീക്ഷിച്ച മുന്നേറ്റം എൽഡിഎഫിനുണ്ടായില്ല. പോത്തുകല്ല് പഞ്ചായത്തിൽ എൽഡിഎഫും യുഡിഎഫും ഒപ്പത്തിനൊപ്പമാണെന്ന് കണക്കുകൾ സൂചിപ്പിക്കുന്നു. നേരിയ മുൻതൂക്കം സ്വരാജിനാണ്. 146 വോട്ടിൻ്റെ ലീഡാണ് ഒൻപതാം റൗണ്ടിൽ സ്വരാജ് നേടിയത്. ആയിരം വോട്ട് ലീഡ് പ്രതീക്ഷിച്ച സ്ഥലത്താണ് വെറും 146 വോട്ടിൻ്റെ ലീഡ് നേടിയത്. ആകെ ലീഡ് നിലയിൽ ഇപ്പോഴും ഷൗക്കത്ത് മുന്നിലാണ്. അയ്യായിരത്തിലേറെ ലീഡ് ഷൗക്കത്തിനുണ്ട്.

10:13 AM (IST) Jun 23

എൽഡിഎഫിൻ്റെ കണക്ക് മൂന്ന് പഞ്ചായത്തിലും തെറ്റി!

എടക്കര കൂടി ആകെ മൂന്ന് പഞ്ചായത്ത് കഴിയുമ്പോൾ 2500 വരെ ലീഡ് ഷൗക്കത്തിന് എൽഡിഎഫ് കണക്ക് കൂട്ടി. അവിടെ ഷൗക്കത്ത് പിടിച്ചത് 5100 ഓളം വോട്ടുകളുടെ ലീഡ്. എൽഡിഎഫ് പ്രതീക്ഷിച്ചതിനേക്കാൾ ചുരുങ്ങിയത് 2600 വോട്ടുകൾ ഷൗക്കത്ത് അധികം പിടിച്ചു.

10:12 AM (IST) Jun 23

നഗരസഭയിൽ 202ാം ബൂത്ത് സ്വരാജിൻ്റേത്

സ്വരാജിന്റെ ജന്മസ്ഥലം പോത്തുകല്ല് പഞ്ചായത്ത്. എന്നാൽ ഇദ്ദേഹം ഇപ്പോൾ താമസിക്കുന്നത് നിലമ്പൂർ നഗരസഭയിലാണ്. നഗരസഭ എണ്ണുമ്പോഴേ സ്വരാജിന്റെ വീട് വരൂ. നഗരസഭയിലെ 202ആം നമ്പർ ബൂത്താണ് സ്വരാജിന്റെ ബൂത്ത്. സ്വരാജിന്റെ ഭാഷയിൽ അവിഭക്ത പോത്തുകല്ലെന്നാണ് ഈ പ്രദേശത്തിൻ്റെ വിശേഷണം

10:10 AM (IST) Jun 23

ഇനിയെണ്ണാനുള്ളത് 1 ലക്ഷം വോട്ട്

നിലമ്പൂരിൽ ഒരു ലക്ഷത്തോളം വോട്ട് ഇനിയും എണ്ണാനുണ്ട്. 11 റൗണ്ടാണ് വോട്ടെണ്ണൽ അവശേഷിക്കുന്നത്. 9ാം റൗണ്ട് വോട്ടെണ്ണൽ ആരംഭിച്ചിട്ടുണ്ട്. ആദ്യ 8 റൗണ്ടിലും യുഡിഎഫ് മുന്നേറി. 

 

10:08 AM (IST) Jun 23

ഒമ്പതാം റൗണ്ട് വോട്ടെണ്ണൽ തുടങ്ങി

നിലമ്പൂരിൽ ഒൻപതാം റൗണ്ട് വോട്ടെണ്ണൽ തുടങ്ങി. 5618 വോട്ടാണ് നിലവിൽ യുഡിഎഫ് സ്ഥാനാർത്ഥിയുടെ ലീഡ്. എന്നാൽ പതിനായിരത്തിലേറെ വോട്ട് പിവി അൻവർ നേടിയിട്ടുണ്ട്. രണ്ടാം സ്ഥാനത്ത് എം സ്വരാജാണ്. ആദ്യ മൂന്ന് പഞ്ചായത്തുകൾ കഴിയുമ്പോൾ സിപിഎം കണക്കുകളേക്കാൾ 2800 ലേറെ വോട്ട് മുന്നിലാണ് യുഡിഎഫ്. പോത്തുകല്ലിൽ ഇടതുമുന്നണി പ്രതീക്ഷിച്ച മുന്നേറ്റം ഉണ്ടായില്ലെന്നാണ് സൂചന. 

10:04 AM (IST) Jun 23

എട്ടാം റൗണ്ടിലും യുഡിഎഫ്

എട്ടാം റൗണ്ടിലും യുഡിഎഫ് മുന്നേറ്റമെന്നാണ് കണക്കുകൾ പറയുന്നത്. 

എൽഡിഎഫ് - 26543 

യുഡിഎഫ് - 32117 

അൻവർ - 9682

എൻഡിഎ - 3565 

ലീഡ് - 5574

മൂത്തേടം, വഴിക്കടവ് രണ്ട് പഞ്ചായത്തുകളിലുമായി 2100 വോട്ട് ലീഡാണ് യുഡിഎഫിന് എൽഡിഎഫ് പ്രതീക്ഷിച്ചത്. എന്നാൽ യുഡിഎഫിന് കിട്ടിയത് 3770 വോട്ട് ലീഡാണ്. രണ്ട് പഞ്ചായത്തിലും കൂടി എൽഡിഎഫ് കണക്ക് കൂട്ടിയതിനെക്കാൾ 1670 വോട്ട് അധികമായി യുഡിഎഫ് സ്ഥാനാർ‍ത്ഥി പിടിച്ചു.

10:02 AM (IST) Jun 23

എൽഡിഎഫ് പ്രതീക്ഷിച്ചത് 400, യുഡിഎഫിന് കിട്ടിയത് 1300

മൂത്തേടം പിഴച്ചത് പോലെ എടക്കരയിലും ഇടതുമുന്നണിയുടെ കണക്കുകൾ തെറ്റി. എടക്കരയുടെ കാര്യത്തിൽ 400 വോട്ട് ലീഡ് യുഡിഎഫ് നേടുമെന്നാണ് കരുതിയത്. എന്നാൽ യുഡിഎഫിന് കിട്ടിയത് 1300 ഓളം വോട്ടിൻ്റെ ലീഡാണ്.

09:57 AM (IST) Jun 23

ഏഴ് റൗണ്ട് കഴിഞ്ഞപ്പോൾ

നിലമ്പൂർ ഉപതെരഞ്ഞെടുപ്പ് വോട്ടെണ്ണലിൽ 7 റൗണ്ട് കഴിഞ്ഞപ്പോൾ

എൽഡിഎഫ് 23188

യുഡിഎഫ് 28344

അൻവർ 8961

ബിജെപി 3317

ലീഡ് 5156

09:56 AM (IST) Jun 23

14 ശതമാനത്തോളം വോട്ട് നേടി സാന്നിധ്യമറിയിച്ച് അൻവർ‌, വോട്ട് വർധിപ്പിക്കാനാവാതെ ബിജെപി

നിലമ്പൂർ ഉപതെരഞ്ഞെടുപ്പ് വോട്ടെണ്ണൽ ആറ് റൗണ്ട് പൂർത്തിയാകുമ്പോൾ വ്യക്തമായ ലീഡ് നിലനിർത്തി യുഡിഎഫ്.

Read Full Story

09:54 AM (IST) Jun 23

ഇടത് പ്രതീക്ഷ തെറ്റി

ആറാം റൗണ്ടിൽ മുന്നേറ്റം നേടാനാവുമെന്ന ഇടതുമുന്നണിയുടെ പ്രതീക്ഷ തെറ്റി. സിപിഎം സ്ഥാനാർത്ഥി എം സ്വരാജിന് ലീഡ് നേടാനായത് 3 ബൂത്തുകളിൽ മാത്രമാണ്. യുഡിഎഫ് 5327 വോട്ടിൻ്റെ ലീഡാണ് നിലവിൽ പ്രതീക്ഷിക്കുന്നത്. ഏഴാം റൗണ്ട് പൂർത്തിയാകുന്നതോടെ എടക്കര പഞ്ചായത്ത് കഴിയും. അടുത്തത് പോത്തുകല്ല് പഞ്ചായത്താണ്. യുഡിഎഫ് ഭൂരിപക്ഷം കുറയാനാണ് സാധ്യത. ഈ പോത്തുകല്ല് പഞ്ചായത്ത് സ്വദേശികളാണ് ഡിസിസി പ്രസി‍ഡൻ്റ് വിഎസ് ജോയിയും ഇടത് സ്ഥാനാർത്ഥി എം സ്വരാജും. ചുങ്കത്തറയിലും യുഡിഎഫ് മുന്നേറ്റ സാധ്യതയാണ്.

09:48 AM (IST) Jun 23

ആറാം റൗണ്ട് പുരോഗമിക്കുമ്പോൾ ലീഡുയർത്തി ബാപ്പുട്ടി

ആറാം റൗണ്ട് പുരോഗമിക്കുമ്പോൾ ലീഡുയർത്തി ബാപ്പുട്ടി എന്നറിയപ്പെടുന്ന യുഡിഎഫ് സ്ഥാനാർത്ഥി ആര്യാടൻ ഷൗക്കത്ത്. 19472 വോട്ടാണ് മണ്ഡലത്തിൽ എൽഡിഎഫിനുള്ളത്. 24229 വോട്ട് ആര്യാടൻ ഷൗക്കത്ത് നേടിയിട്ടുണ്ട്. 7777 വോട്ടാണ് പിവി അൻവറിന് ലഭിച്ചിരിക്കുന്നത്. 2786 വോട്ട് മാത്രമാണ് ബിജെപിക്ക് ലഭിച്ചത്. ഏറ്റവുമൊടുവിൽ വിവരം ലഭിക്കുമ്പോൾ യുഡിഎഫ് ലീഡ് അയ്യായിരം കടന്നിട്ടുണ്ട്. 

09:36 AM (IST) Jun 23

ആറാം റൗണ്ട് വോട്ടെണ്ണൽ പുരോഗമിക്കുന്നു

നിലമ്പൂർ ഉപതെരഞ്ഞെടുപ്പിൽ ആറാം റൗണ്ട് വോട്ടെണ്ണൽ പുരോഗമിക്കുകയാണ്. 4173 വോട്ട് ഭൂരിപക്ഷമാണ് ഇപ്പോൾ യുഡിഎഫ് സ്ഥാനാർത്ഥി ആര്യാടൻ ഷൗക്കത്തിനുള്ളത്. മൂത്തേടത്ത് അൻവർ കാര്യമായി ലീഗ് വോട്ട് ചോർത്തും എന്നായിരുന്നു എൽഡിഎഫിൻ്റെ പ്രതീക്ഷ. എന്നാൽ അതുണ്ടായില്ല. ലീഗ് വോട്ട് കൃത്യമായി ആര്യാടൻ ഷൗക്കത്തിന് തന്നെ ലഭിച്ചെന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്. അഞ്ചാം റൗണ്ടിൽ മാത്രം 1604 വോട്ടിൻ്റെ ലീഡാണ് യുഡിഎഫിന് കിട്ടിയത്.

09:33 AM (IST) Jun 23

അഞ്ചാം റൗണ്ടിൽ യുഡിഎഫിന് ആശ്വാസം

മൂത്തേടത്ത് ലീഗിന് വ്യക്തമായ സ്വാധീനമുള്ള പഞ്ചായത്തിൽ യുഡിഎഫ് വോട്ട് ചോർന്നില്ല. വഴിക്കടവിലെ പോലെ ലീഗ് വോട്ടുകൾ ചോർന്നില്ല. യുഡിഎഫ് 3000 വോട്ട് ഭൂരിപക്ഷം പ്രതീക്ഷിച്ച പഞ്ചായത്തിൽ 3700 ലധികം ലീഡ് നേടാൻ അവർക്കായി. അഞ്ചാം റൗണ്ട് പൂർത്തിയായപ്പോൾ 3890 വോട്ടിൻ്റെ ലീഡാണ് യുഡിഎഫ് സ്ഥാനാർത്ഥിക്ക് ലഭിച്ചത്.

09:31 AM (IST) Jun 23

ഒരു മെഷീനിൽ യന്ത്രത്തകരാർ

അഞ്ചാം റൗണ്ടിൽ എണ്ണേണ്ട ഒൻപതാം നമ്പർ ബൂത്തിലെ വോട്ടെണ്ണിയില്ല. യന്ത്രത്തകരാറാണ് വോട്ട് എണ്ണാതിരിക്കാൻ കാരണം. യുഡിഎഫ് പ്രതീക്ഷിച്ച ലീഡ് നിലയിലേക്ക് ആര്യാടൻ ഷൗക്കത്ത് എത്തിയിരിക്കുന്നു. 3771 വോട്ട് ലീഡാണ് യുഡിഎഫിനുള്ളത്. 

എൽഡിഎഫ് 16078

യുഡിഎഫ് 19849

അൻവർ 6636

ബിജെപി 2271

ലീഡ് 3771

09:27 AM (IST) Jun 23

വഴിക്കടവ് പഞ്ചായത്തിലെ വോട്ട് നില

യുഡിഎഫ് 11659

എൽഡിഎഫ് 10040 

അൻവർ 4312

ബിജെപി 1507

എൽഡിഎഫ് പ്രതീക്ഷിച്ചതിനേക്കാൾ യുഡിഎഫ് 452 വോട്ട് അധികം പിടിച്ചുവെന്നാണ് ഈ കണക്ക് വ്യക്തമാക്കുന്നത്. വഴിക്കടവ് പഞ്ചായത്തിൽ 1167 ആണ് യുഡിഎഫ് ലീഡായി എൽഡിഎഫ് കണക്കാക്കിയത്. എന്നാൽ 1619 വോട്ട് ലീഡ് നേടാൻ യുഡിഎഫിന് സാധിച്ചു.

09:23 AM (IST) Jun 23

മൂത്തേടത്ത് മൂവായിരം തൊടുമോ?

മൂത്തേടത്ത് രണ്ട് ബൂത്ത് ഒഴികെ യുഡിഎഫിന് മൃഗീയ ഭൂരിപക്ഷം ലഭിക്കേണ്ട ബൂത്തുകളാണ് എല്ലാം. ക്രൈസ്‌തവ മേഖല കൂടിയാണിത്. അഞ്ചാം റൗണ്ടിൽ മൂത്തേടത്തെ പത്ത് ബൂത്തുകൾ കൂടെയുണ്ട്. അഞ്ചാം റൗണ്ട് പിന്നിടുമ്പോൾ 3000 വോട്ട് ഭൂരിപക്ഷം യുഡിഎഫ് നേടിയില്ലെങ്കിൽ അത് യുഡിഎഫ് പ്രതീക്ഷകളെ കാര്യമായി തകിടം മറിക്കുന്നതാണെന്ന് വ്യക്തമാകും. അഞ്ചാം റൗണ്ട് കഴിയുന്നതോടെ മൂത്തേടം പഞ്ചായത്തിലെ കൂടി വോട്ടുകൾ എണ്ണിത്തീരും.

09:14 AM (IST) Jun 23

ലീഡ് 2290

ഷൗക്കത്തിൻ്റെ ലീഡ് 2290 ആയി ഉയർന്നു.  വഴിക്കടവ് പഞ്ചായത്തിൽ സിപിഎം കണക്ക് കൂട്ടിയതിനേക്കാൾ ചുരുങ്ങിയത് 350 വോട്ട് ലീഡ് യുഡിഎഫ് അധികം പിടിച്ചിട്ടുണ്ട്. പക്ഷേ ലീഡ് 1500 ആണെങ്കിലും പേടിക്കാൻ ഇല്ലെന്നതായിരുന്നു തുടക്കം മുതൽ എൽഡിഎഫ് പറഞ്ഞു കൊണ്ടിരുന്നത്.

എൽഡിഎഫ് 13045

യുഡിഎഫ് 15335

അൻവർ 5539

ബിജെപി 1902

ലീഡ് 2290


More Trending News