
വയനാട്: നിലമ്പൂര്‍ കാട്ടില്‍വെച്ച് മരിച്ച മാവേയിസ്റ്റു നേതാക്കളുടെ ഒന്നാം വാര്‍ഷിക അനുസ്മരണം വയനാട് മാനന്തവാടിയില്‍ നടന്നു. കുപ്പുദേവരാജിന്‍റെ ഭാര്യ ഗജേന്ദ്രിയും സഹോദരനും പങ്കെടുത്ത ചടങ്ങ് ഉദ്ഘാടനം ചെയ്തത് തെലുങ്ക് എഴുത്തുകാരി വരലക്ഷ്മിയാണ്. കനത്ത സുരക്ഷയില്‍ നടന്ന ചടങ്ങ് നിരീക്ഷിക്കാന്‍ കേരളത്തിനുപുറമെ നാലു സംസ്ഥാനങ്ങളിലെ രഹസ്യപോലീസും മാനന്തവാടിയിലെത്തിയിരുന്നു
സാധാരണ തോഴിലാളിക്കും കര്‍ഷകനും രാഷ്ട്രീയ പാര‍്ട്ടികളോട് സര്‍ക്കാര്‍ എടുക്കേണ്ട തീരുമാനങ്ങളെകുറിച്ച് ചര്‍ച്ച ചെയ്യാന്‍ അവകാശവും അധികാരവും കിട്ടുമ്പോഴാണ് ശരിക്കുള്ള ജനാധിപത്യം ഉണ്ടാവുകയെന്ന് വരലക്ഷ്മി പറഞ്ഞു. മനുഷ്യാവകാശ പ്രവര്‍ത്തകരായ ഗ്രോവാസുവും എംഎന്‍ രാവുണ്ണിയും അടങ്ങിയ അനുസ്മരണസമിതിയാണ് ചടങ്ങുകള്‍ക്ക് നേതൃത്വം നല്‍കിയത്. നിലമ്പൂര്‍ വെടിവപ്പില്‍ മരിച്ച കുപ്പു ദേവരാജ്, അജിത, നിലമ്പൂര്‍ കാട്ടില്‍വച്ച് കാട്ടാനയുടെ അക്രമത്തില്‍ മരിച്ച ലത എന്നിവരെയാണ് അനുസ്മരിച്ചത്. മാനന്തവാടിയുടെ വിവിധ ഭാഗങ്ങളില്‍ നിന്നായി നൂറുകണക്കിനാളുകള്‍ പങ്കെടുത്തു.
ചടങ്ങില്‍ കുപ്പുദേവരാജിന്‍റെ ഭാര്യ ഗജേന്ദ്രിയെയും സഹോദരന്‍ ശ്രിധറിയനെയു ആദരിച്ചു. ഗാന്ധിപാര്‍ക്കില്‍ നടത്ത പരിപാടിയിലെത്തുന്നവരെ നിരീക്ഷിക്കാന്‍ നൂറിലധികം പോലിസുകാരണെത്തിയത്ത്. ഇവരെ കൂടാതെ കര്‍ണാടക തമിഴ്നാട് ആന്ധ്രാ പ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളിലെ രഹസ്യനാന്വേഷണവിഭാഗം ഉദ്യോഗസ്ഥരും മാനന്തവാടിയിലുണ്ടായിരുന്നു
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam