സ്വര്‍ണം പൊടിയാക്കി ശരീരത്തില്‍ ഒളിപ്പിച്ചു കടത്താന്‍ ശ്രമം; നിലമ്പൂര്‍ സ്വദേശി പിടിയില്‍

Web Desk |  
Published : Nov 06, 2017, 11:35 PM ISTUpdated : Oct 04, 2018, 07:46 PM IST
സ്വര്‍ണം പൊടിയാക്കി ശരീരത്തില്‍ ഒളിപ്പിച്ചു കടത്താന്‍ ശ്രമം; നിലമ്പൂര്‍ സ്വദേശി പിടിയില്‍

Synopsis

കോയമ്പത്തൂര്‍: ശരീരത്തിൽ പൊടി രൂപത്തിൽ ഒളിപ്പിച്ച് സ്വർണം കടത്താൻ ശ്രമിച്ച നിലമ്പൂർ സ്വദേശി കോയമ്പത്തൂർ വിമാനത്താവളത്തിൽ പിടിയിലായി. എയർ അറേബ്യയുടെ ഷാർജ വിമാനത്തിലെത്തിയ അബ്ദുൾ കരീമാണ് പിടിയിലായത്.

കള്ളക്കടത്തുകാർ സ്വർണ കടത്തിന് പുതുവഴികൾ തേടുന്നതിന്റെ അങ്കലാപ്പിലാണ് അധികൃതർ. പൊടി രൂപത്തിലാക്കിയ സ്വർണ്ണം കെമിക്കൽ കലർത്തി മരുന്നെന്ന വ്യാജേനെ ഇരുകാലുകളിലും കെട്ടിവച്ചായിരുന്നു അബ്ദുൾ കരീം വിമാനത്താവളത്തിലെത്തിയത്. എമിഗ്രേഷൻ വിഭാഗം നടത്തിയ പരിശോധനയിലാണ് രാസവസ്തുക്കൾ കലർത്തി ശരീരത്തിൽ കെട്ടിവച്ച സ്വർണം കണ്ടെത്തിയത്. ശരീരത്തിൽ 700 ഗ്രാം സ്വർണമുണ്ട് എന്ന് ചോദ്യം ചെയ്യലിൽ പ്രതി സമ്മതിച്ചു. പുലർച്ചെ 4.30ന് എയർ അറേബ്യയുടെ ഷാർജ വിമാനത്തിലാണ് അബ്ദുൾ കരീം എത്തിയത്. വിദഗ്ധരായ പണിക്കാരുടെ സഹായത്തോടെ നടത്തിയ പരിശോധനയിൽ 26,34,630 രൂപയുടെ സ്വർണമാണ് ഇയാൾ കടത്താൻ ശ്രമിച്ചതെന്നു് വ്യക്തമായി.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

ട്രാക്കിൽ വന്യമൃ​ഗങ്ങൾ അപകടത്തിലാകുന്ന സംഭവം; എഐ സാങ്കേതിക വിദ്യ ഉപയോ​ഗപ്പെടുത്താൻ റെയിൽവേ
കൊളസ്ട്രോള്‍ മറച്ചു വച്ചുവെന്ന് ഇൻഷുറൻസ് കമ്പനി, അങ്ങനെയൊരു ചോദ്യമേ ഉണ്ടായില്ലെന്ന് അങ്കമാലി സ്വദേശി; 33 ലക്ഷത്തിന്‍റെ ക്ലെയിം നല്‍കാന്‍ വിധി