നിപ ചതിച്ചു, കഴിഞ്ഞ വര്‍ഷം 100ല്‍ നിന്ന പ്ലമ്മിന് ഇന്ന് വില പത്തിലും താഴെ

By Web DeskFirst Published Jun 19, 2018, 10:56 PM IST
Highlights
  • നിപ ചതിച്ചു, കഴിഞ്ഞ വര്‍ഷം 100ല്‍ നിന്ന പ്ലമ്മിന് ഇന്ന് വില പത്തിലും താഴെ

ഇടുക്കി: പ്ലമ്മിന്‍റെ വില കുത്തനെ ഇടിഞ്ഞതോടെ ഇടുക്കിയിലെ പ്ലം കർഷകർ പ്രതിസന്ധിയിൽ. കഴിഞ്ഞ വർഷം കിലോയ്ക്ക് 100 രൂപ വരെ കിട്ടിയിരുന്ന പ്ലമ്മിന് 10 രൂപയിൽ താഴെയാണ് വില. നിപ വൈറസ് ഭീതി പടർന്നതിന് ശേഷമാണ് പ്ലം വാങ്ങാൻ ആളില്ലാതായതെന്ന് കർഷകർ പറയുന്നു

കാന്തല്ലൂർ, പുത്തൂർ, പെരുമല, കുളച്ചിവയൽ, കീഴാന്തൂർ ഗ്രാമങ്ങളിലും വട്ടവടയിലുമാണ് പ്ലം കൃഷി വ്യാപകം. കാലാവസ്ഥ അനുകൂലമായതോടെ ഇക്കുറി നല്ല വിളവ് കിട്ടി. പക്ഷേ നിപ ഭീതിയെ തുടർന്ന് വാങ്ങാനാളില്ല.

ടൺ കണക്കിന് പ്ലം കെട്ടിക്കിടന്ന് ചീഞ്ഞുതുടങ്ങിയതോടെ, കിട്ടിയ വിലയ്ക്ക് തമിഴ്നാട്ടിലെ ഇടനിലക്കാ‍ർക്ക് വിൽക്കുകയാണ് കർഷകർ. ജാം, വൈൻ എന്നിവ ഉണ്ടാക്കാൻ നേരത്തെ തൃശ്ശൂരും എറണാകുളവും അടക്കമുള്ള ജില്ലകളിലേക്ക് പ്ലം കയറ്റിപ്പോയിരുന്നു. എന്നാൽ ഇക്കുറി ഇതിനും ആവശ്യക്കാരില്ല. 

click me!