നിപ വൈറസ് ഭീതി: വിനോദ സഞ്ചാരികള്‍ വയനാടിനെ ഒഴിവാക്കുന്നു

Web Desk |  
Published : May 25, 2018, 10:04 PM ISTUpdated : Jun 29, 2018, 04:14 PM IST
നിപ വൈറസ് ഭീതി: വിനോദ സഞ്ചാരികള്‍ വയനാടിനെ ഒഴിവാക്കുന്നു

Synopsis

വിനോദ സഞ്ചാരികളുടെ എണ്ണത്തില്‍ വന്‍കുറവ്  

വയനാട്: നിപ വൈറസ് ബാധയെ തുടര്‍ന്ന് നിരവധി പേര്‍ മരിച്ചതോടെ കേരളത്തിലേക്കുള്ള യാത്ര വിനോദ സഞ്ചാരികള്‍ ഒഴിവാക്കുന്നു. പ്രത്യേകിച്ചും കര്‍ണാടക, തമിഴ്‌നാട് സംസ്ഥാനങ്ങളില്‍ നിന്നുള്ള വിനോദ സഞ്ചാരികളുടെ എണ്ണത്തില്‍ വന്‍കുറവ് വന്നതായി സ്വകാര്യ ടൂര്‍ഓപ്പറേറ്റര്‍മാര്‍ പറയുന്നു. മധ്യവേനലവധിക്ക് കേരളത്തിലേക്കുള്ള സന്ദര്‍ശനത്തിന്റെ ഭാഗമായി ഈ രണ്ട് സംസ്ഥാനങ്ങളില്‍ നിന്നുമുള്ള സഞ്ചാരികള്‍ വയനാട്ടിലേക്കാണ് ആദ്യമെത്തുക. 

എന്നാല്‍ നിപ വൈറസ് ബാധ വാര്‍ത്തകളെ തുടര്‍ന്ന് വയനാട് സന്ദര്‍ശിക്കാന്‍ പോലും ആരും തയ്യാറാകുന്നില്ലെന്നാണ് ടൂറിസം രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ പറയുന്നത്. ഇതിന് പുറമെ കര്‍ണാടക, തമിഴ്‌നാട് സര്‍ക്കാരുകള്‍ തന്നെ നിപ വൈറസ് ബാധയുള്ള ഇടങ്ങളിലേക്ക് യാത്ര നിരുത്സാഹപ്പെടുത്തുന്നുണ്ട്. നിരവധി സംഘങ്ങള്‍ വയനാട്ടിലെ ഹോംസ്‌റ്റേകളും റിസോര്‍ട്ടുകളും ബുക്ക് ചെയ്തിരുന്നു. എന്നാല്‍ ഇവയെല്ലാം ഇപ്പോള്‍ ക്യാന്‍സല്‍ ചെയ്തിരിക്കുകയാണ്. സാധാരണയായി ഈ മാസം അവസനാം ജില്ലയിലെത്തുന്ന ഇതരസംസ്ഥാന സഞ്ചാരികളുടെ എണ്ണം വര്‍ധിക്കാറുണ്ട്. 

ഊട്ടി പുഷ്പമേളയോടനുബന്ധിച്ച് കേരള സന്ദശനം പ്ലാന്‍ ചെയ്തിരുന്ന ഉത്തരേന്ത്യന്‍ സംഘങ്ങളും വയനാടിനെ ഒഴിവാക്കി മടങ്ങി. മധ്യവേനലവധിയുടെ അവസാന ആഴ്ചയില്‍ തെക്കന്‍ ജില്ലകളില്‍ നിന്ന് വയനാട്ടിലേക്ക് എത്തേണ്ട സംഘങ്ങളും കോഴിക്കോട്, മലപ്പുറം ജില്ലകളില്‍ മരണം റിപ്പോര്‍ട്ട് ചെയ്തതോടെ യാത്ര ഒഴിവാക്കി. സഞ്ചാരികള്‍ യാത്ര റദ്ദാക്കിയോടെ ടൂര്‍ഓപ്പറേറ്റര്‍മാര്‍ക്ക് മുറികളും റിസോര്‍ട്ടുകളും ബുക്ക് ചെയ്ത വകയില്‍ വന്‍സാമ്പത്തിക നഷ്ടവും ഉണ്ടായിട്ടുണ്ട്. തൊട്ടടുത്ത ആഴ്ച തന്നെ അധ്യായന വര്‍ഷം ആരംഭിക്കുമെന്നതിനാല്‍ ആഭ്യന്തര ടൂറിസം മേഖല തന്നെ നിശ്ചലമാകും. 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

വീട്ടിലെത്തി കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി ബ്ലേഡ് മാഫിയ; വരൻ വിവാഹത്തിൽ നിന്ന് പിൻമാറി, ജീവനൊടുക്കാൻ ശ്രമിച്ച് വധു; 8 പേർക്കെതിരെ കേസ്
'പോറ്റിയേ കേറ്റിയേ' പാരഡി പാട്ടിൽ സർക്കാർ പിന്നോട്ട്; പാട്ട് നീക്കില്ല, കൂടുതൽ കേസ് വേണ്ടെന്ന് നിര്‍ദേശം, മെറ്റയ്ക്കും യൂട്യൂബിനും കത്ത് അയക്കില്ല