
കോഴിക്കോട്: നിപ വൈറസിന്‍റെ പശ്ചാത്തലത്തില്‍ ആരോഗ്യ വകുപ്പ് അതീവ ജാഗ്രത നിര്‍ദ്ദേശം നല്‍കിയതോടെ കോഴിക്കോട് നഗരത്തില്‍ തിരക്കൊഴിയുന്നു. രോഗവ്യാപനം സംബന്ധിച്ച അവ്യക്തതയാണ് ജനങ്ങളുടെ ആശങ്ക കൂട്ടുന്നത്. കോഴിക്കോട് നഗരത്തിന്‍റെ ഹൃദയത്തുടിപ്പായ മിഠായി തെരുവ്. ഒരു കാലത്തും തിരക്കൊഴിയാത്ത ഈ തെരുവ് പക്ഷേ ഏതാനും ദിവസങ്ങളായി തീര്‍ത്തും ശുഷ്കമാണ്. മാനാഞ്ചിറ, മൊഫ്യൂസല്‍ സ്റ്റാന്‍റ്, റെയില്‍വേ സ്റ്റേഷന്‍ ജനം തടിച്ചു കൂടുന്ന കേന്ദ്രങ്ങളിലൊന്നും പതിവു കാഴ്ചകളില്ല.
വൈറസ് വായുവിലൂടെ പടരുമെന്ന ഭയത്തില്‍ പലരും അടുത്തു നിന്ന് സംസാരിക്കാന്‍ പോലും ഭയക്കുന്നു. പേരാമ്പ്രയില്‍ നിന്നെത്തുന്നവരോട് അകലം കാട്ടുന്നുവെന്ന പരാതിയാണ് ലോട്ടറി വില്‍പനക്കാരനായ നാരായണന്‍ ഉന്നയിക്കുന്നത്. തിയേറ്ററുകള്‍,ഷോപ്പിംഗ് മാള്‍ തുടങ്ങിയ കേന്ദ്രങ്ങളിലും തിരക്കൊഴിയുകയാണ്. മറ്റ് ജില്ലകളിലുളളവര്‍ വൈറസ് ബാധയൊഴിയും വരെ കോഴിക്കോട്ടെക്കുളള യാത്ര തന്നെ വേണ്ടെന്നു വയ്ക്കുന്നു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam