നിപ വൈറസ് ബാധ; കോഴിക്കോട്ടെ കോടതികളുടെ പ്രവര്‍ത്തനം നിര്‍ത്തും

Web Desk |  
Published : Jun 01, 2018, 09:50 PM ISTUpdated : Jun 29, 2018, 04:09 PM IST
നിപ വൈറസ് ബാധ; കോഴിക്കോട്ടെ കോടതികളുടെ പ്രവര്‍ത്തനം നിര്‍ത്തും

Synopsis

കോഴിക്കോട്ടെ കോടതികളുടെ പ്രവര്‍ത്തനം നിര്‍ത്തും

കോഴിക്കോട്: നിപ വൈറസ് ബാധയെത്തുടർന്ന് കോഴിക്കോട് ജില്ലാ കോടതി ജീവനക്കാരൻ മരിച്ച സാഹചര്യത്തിൽ കോടതി സമുച്ചയത്തിൽ തിരക്ക് ഏറെയുള്ള കോടതികളുടെ പ്രവർത്തനം ജൂൺ ആറ് വരെ നിര്‍ത്തി വെക്കാൻ ഹൈക്കോടതി രജിസ്ട്രാർ നിർദേശം നൽകി.

മജിസ്ട്രേറ്റ് കോടതികൾക്കും കുടുംബ കോടതിക്കുമാണ് നിർദേശം ബാധകമെന്നും ഹൈക്കോടതിയിലെ സബോർഡിനേറ്റ് ജുഡിഷ്യറി രജിസ്ട്രാർ കെ ഹരിപാൽ അറിയിച്ചു. കോഴിക്കോട് ജില്ലാ കോടതിയിലെ സീനിയർ സൂപ്രണ്ട് ടി പി മധുസൂദനൻ നിപ്പ വൈറസ് ബാധയെത്തുടർന്ന് മരിച്ചതിനാൽ കോടതികളുടെ പ്രവർത്തനം നിറുത്തി വെക്കണമെന്നാവശ്യപ്പെട്ട് ജില്ലാ കളക്ടർ റിപ്പോർട്ട് നൽകിയിരുന്നു.

ഇതു കണക്കിലെടുത്താണ് നടപടി. തിരക്കുള്ള കോടതികളുടെ പ്രവർത്തനം നിറുത്തിവച്ചിട്ടുണ്ടെങ്കിലും കോടതിയുടെ ഒാഫീസുകൾ പ്രവർത്തിക്കും. ജൂൺ ആറിന് സ്ഥിതി വിലയിരുത്തി റിപ്പോർട്ട് നൽകാൻ ജില്ലാ ജഡ്‌ജിക്ക് നിർദേശം നൽകിയിട്ടുണ്ടെന്നും ഇതിനനുസരിച്ച് തുടർന്ന് തീരുമാനമെടുക്കുമെന്നും രജിസ്ട്രാർ അറിയിച്ചു.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

ലക്ഷ്യം മമതയും ബിജെപിയും ബാബറി മസ്ജിദ് മാതൃകയിലെ പള്ളിക്ക് തറക്കല്ലിട്ട ഹുമയൂൺ കബീർ പുതിയ രാഷ്ട്രീയ പാർട്ടി പ്രഖ്യാപിച്ചു
മാർട്ടിന്‍റെ വീഡിയോ 200 ഓളം സൈറ്റുകളിൽ, എല്ലാം നശിപ്പിച്ചു; നടിയെ ആക്രമിച്ച കേസിലെ അതിജീവിതയുടെ പേര് വെളിപ്പെടുത്തിയ വീഡിയോ പ്രചരിപ്പിച്ചവർ പിടിയിൽ