
ഹരിപ്പാട്: സംരക്ഷിക്കാന്‍ ആളില്ലാതെ വൃദ്ധരും അവശരുമായ മാതാപിതാക്കള്‍ക്കൊപ്പം കഴിഞ്ഞ വയോധികയ്ക്ക് കൊല്ലത്തെ നവജീവന്‍ അഭയകേന്ദ്രം തണലായി. തൃക്കുന്നപ്പുഴ പതിയാങ്കര വടക്കേപ്പറമ്പില്‍ സുധര്‍മയെ (58) വ്യാഴാഴ്ച നെടുമ്പനത്തെ നവജീവന്‍ അഭയകേന്ദ്രം ഡയറക്ടര്‍ സിദ്ദീക്ക് മംഗലശേരി വീട്ടിലെത്തി ഏറ്റെടുത്തു.
ഭര്‍ത്താവ് ഉപേക്ഷിച്ച സുധര്‍മ വര്‍ഷങ്ങളായി മാതാപിതാക്കളോടൊപ്പമാണ് കഴിഞ്ഞ് വന്നത്. പ്രായാധിക്യത്താല്‍ മാതാപിതാക്കള്‍ അവശരായതോടെ രോഗിയായ സുധര്‍മയുടെ ജീവിതം ദുരിതപൂര്‍ണമായി. കുടുംബത്തിന്‍റെ ദുരിതാവസ്ഥ സ്‌നേഹ സേന അംഗം സഞ്ജയാണ് നവജീവന്‍ ഭാരവാഹികളെ അറിയിക്കുന്നത്. തുടര്‍ന്ന് അഭയകേന്ദ്രം ഭാരവാഹികള്‍ അന്വേഷണം നടത്തുകയും ശേഷം ഏറ്റെടൂക്കാമെന്ന് അറിയിക്കുകയുമായിരുന്നു. വാര്‍ഡ് മെമ്പര്‍ ആര്‍. സുജ സമ്മതപത്രം കൈമാറി.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam