നിർമ്മൽകൃഷ്ണ ചിട്ടി തട്ടിപ്പ്: ഗൂഡാലോചനയില്‍ മുൻ മന്ത്രിയുടെ അടുപ്പക്കാരനും

Published : Nov 07, 2017, 07:19 PM ISTUpdated : Oct 05, 2018, 01:24 AM IST
നിർമ്മൽകൃഷ്ണ ചിട്ടി തട്ടിപ്പ്: ഗൂഡാലോചനയില്‍ മുൻ മന്ത്രിയുടെ അടുപ്പക്കാരനും

Synopsis

തിരുവനന്തപുരം: നിർമ്മൽ കൃഷ്ണ ചിട്ടി തട്ടിപ്പ് കേസിൽ മുൻമന്ത്രി വിഎസ് ശിവകുമാറിന്‍റെ സുഹൃത്തിനെ ക്രൈം ബ്രാഞ്ച് ചോദ്യം ചെയ്തു. കോടികളുടെ വെട്ടിപ്പ് നടത്താൻ ചിട്ടി കമ്പനി ഉടമയെ സഹായിച്ചുവെന്ന കണ്ടെത്തലിനെ തുടർന്നാണ് ശിവകുമാറിൻറെ സുഹൃത്തായ ഹരികൃഷ്ണനെ ചോദ്യം ചെയ്തത്. സെക്രട്ടറിയേറ്റിൽ നിന്നും രഹസ്യം ചോർത്തിയതായതായി ഇൻറലിൻസ് കണ്ടെത്തിയ തമിഴ്നാട്ടിലെ പിആർർഡി ഉദ്യോഗസ്ഥൻ ഉണ്ണികൃഷ്ണനെയും പൊലീസ് ചോദ്യം ചെയ്തു. 

ചിട്ടി കമ്പനി ഇടമയായ നിർമ്മൽ കൃഷ്ണ പാപ്പരത്വം പ്രഖ്യാപിക്കണമെന്നാവശ്യപ്പെട്ട് തിരുവനന്തപുരം സബ് കോടതിയെ സമീപിക്കുന്നത് സെപ്തംബർ ആദ്യവാരമാണ്.  ഇതിനു മുമ്പ് നിർമ്മലിന്‍റെ പേരിലുണ്ടായിരുന്ന കോടികളുടെ സ്വത്തുക്കള്‍ ഒ.എസ്.സനൽ, പ്രദീപ് എന്നിവരുടെ പേരുകളിലേക്ക് മാറ്റിയതായി ക്രൈം ബ്രാഞ്ചിന് തെളിവ് ലഭിച്ചു. 

ആഗസ്റ്റത് 28നാണ് നിർമ്മലൻ അവസാന രജിസ്ട്രഷൻ നടന്നിരിക്കുന്നത്. മൂന്ന് ഫ്ലാറ്റുകളും നഗരത്തിലെ ഭൂമിയുമാണ് ഇവരുടെ പേരുകളിലേക്ക്  മാറ്റിയത്. സനലിനെയും പ്രദീപിനെയും ക്രൈം ബ്രാഞ്ച് ചോദ്യം ചെയ്തു. ശിവകുമാർ ആരോഗ്യമന്ത്രിയായിരുന്നപ്പോള്‍ എൻആർഎച്ച്എമ്മിന്‍റെ മുഖ്യചുമതലക്കാരനായിരുന്ന ഹരികൃഷ്ണനെയും തമിഴ്നാട് പിആർഡി ഉദ്യോഗസ്ഥനായ ഉണ്ണികൃഷ്ണനെയും ക്രൈം ബ്രാഞ്ച് ചോദ്യം ചെയ്തു. 

തമിഴ്നാട് സർക്കാരിന് വേണ്ടി സെക്രട്ടറിയേറ്റിൽ നിന്നും രഹസ്യങ്ങള്‍ ചോർത്തുന്നതായി ഇന്‍റലിജന്‍സ് കണ്ടെത്തിയ ഉണ്ണികൃഷ്ണൻ നിർമ്മലിന്‍റെ ബന്ധുവാണ്. സ്വത്തുക്കള്‍ നഷ്ടമാകാത്ത വിധം പലരുടെയും പേരിലേക്ക് മാറ്റിയശേഷമാണ് നിർമ്മലിനെ കോടതിയ സമീപിച്ചതെന്ന് പൊലീസിന് തെളിവു ലഭിച്ചു. ചോദ്യം ചെയ്തവർക്ക്  ഗൂഡോലചനയിൽ പങ്കെടുത്തിട്ടുള്ളതായി പൊലീസ് പറഞ്ഞു. 

ഒളിവില്‍ കഴിയുന്ന നിർമ്മലിന് നിയമനസഹായങ്ങള്‍ ചെയ്യുന്നതും ഇവരാണെന്ന് കണ്ടെത്തിയിട്ടുണ്ട്. നിർമ്മലൻ എവിടെയാണെന്ന കാര്യത്തിൽ ആരും വ്യക്തമായ സൂചന നൽകിയില്ല.  മുൻ മന്ത്രിയുമായ അടുപ്പമുള്ള ഹരികൃഷ്ണനെ വീണ്ടും ക്രൈം ബ്രാ‌ഞ്ച് ചോദ്യം ചെയ്യും. ഇയാളുടെ പേരിലേക്ക് ഭൂമി മാറ്റിയിട്ടുണ്ടെന്ന് അന്വേഷണം നടന്നുവരുകയാണ്. 

കോടതിയിൽ പാപ്പർ ഹജി ഫയൽ ചെയ്ത ശേഷം നിർമ്മലിൽ വാടക്കക് താമസിച്ച ആക്കുളത്തെ ഫ്ലാറ്റിലും പൊലീസ് പരിശോധ നടത്തി. കൂടുതൽപ്പേരെ ഇതുവരെ പ്രതിചേർത്തിട്ടില്ലെന്ന് പൊലീസ് പറഞ്ഞു. നിർമ്മലൻ നൽകിയ മുന്‍കൂര്‍ ജാമ്യാപേക്ഷ നാളെ കോടതിുടെപരിഗണനക്ക് വരുന്നുണ്ട്.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

സുപ്രീംകോടതി മാർഗനിർദേശങ്ങൾ കാറ്റിൽപ്പറത്തിയ വിചാരണ, കൊച്ചിയിൽ ആക്രമിക്കപ്പെട്ട നടിക്ക് പിന്തുണ പ്രഖ്യാപിച്ച് ബെംഗളൂരുവിൽ നിയമസഹായ വേദിയുടെ കൂട്ടായ്മ
യുദ്ധക്കൊതിയന്മാർ പലതും പറഞ്ഞു പരത്തുകയാണെന്ന് തുൾസി ഗബ്ബാർഡ്; 'റഷ്യയ്ക്ക് യുക്രൈനെ കീഴടക്കാനാവില്ല'