പ്രതിരോധമന്ത്രി നിര്‍മ്മല സീതാരാമന്‍ ഇന്ന് സിയാച്ചിന്‍ സന്ദര്‍ശിക്കും

Published : Sep 30, 2017, 07:12 AM ISTUpdated : Oct 05, 2018, 02:12 AM IST
പ്രതിരോധമന്ത്രി നിര്‍മ്മല സീതാരാമന്‍ ഇന്ന് സിയാച്ചിന്‍ സന്ദര്‍ശിക്കും

Synopsis

ശ്രീനഗര്‍: പ്രതിരോധ മന്ത്രി നിര്‍മ്മല സീതാരാമന്‍ ഇന്ന് ജമ്മു കശ്‍മീരിലെ സിയാച്ചിന്‍ സന്ദര്‍ശിക്കും. അതിര്‍ത്തിയിലെ സുരക്ഷാ സന്നാഹങ്ങള്‍ പ്രതിരോധമന്ത്രി വിലയിരുത്തും. സൈനിക ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച്ച നടത്തും. കരസേന മേധാവി ബിപിന്‍ റാവത്തും പ്രതിരോധമന്ത്രിക്കൊപ്പം ഉണ്ടാകും. ഇന്നലെയാണ് രണ്ടു ദിവസത്തെ സന്ദര്‍ശനത്തിന് നിര്‍മ്മല സീതാരാമന്‍ ജമ്മുകശ്‍മീരിലെത്തിയത്. ശ്രീനഗറില്‍ മുതിര്‍ന്ന കമാന്‍ഡര്‍മാരുമായും മുഖ്യമന്ത്രി മെഹ്ബൂബ മുഫ്തി, ഗവര്‍ണര്‍ എന്‍.എന്‍.വോറ എന്നിവരുമായും കൂടിക്കാഴ്ച്ച നടത്തിയ പ്രതിരോധ മന്ത്രി സൈനിക പോസ്റ്റുകളും നിയന്ത്രണ രേഖയും സന്ദര്‍ശിച്ചു.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

പശ്ചിമേഷ്യയിലെ സംഘർഷം: മാർച്ച് 2, 3, 4.... സ്‌കൂളുകളും കോളേജുകളും തുറക്കില്ലെന്ന് യുഎഇയും; ക്ലാസുകൾ ഓൺലൈൻ
ഇറാൻ പരമോന്നത നേതാവ് ഖമനെയി കൊല്ലപ്പെട്ടെന്ന അവകാശവാദവുമായി ഇസ്രയേൽ; തള്ളി ഇറാൻ