ബിഹാറിലെ സമ്പൂര്‍ണ മദ്യനിരോധനം പാറ്റ്‌ന ഹൈക്കോടതി റദ്ദാക്കി

Published : Sep 30, 2016, 11:45 AM ISTUpdated : Oct 05, 2018, 01:58 AM IST
ബിഹാറിലെ സമ്പൂര്‍ണ മദ്യനിരോധനം പാറ്റ്‌ന ഹൈക്കോടതി റദ്ദാക്കി

Synopsis

പാറ്റ്‌ന: ബിഹാറില്‍ നിതീഷ് കുമാര്‍ സര്‍ക്കാര്‍ നടപ്പിലാക്കിയ സമ്പൂര്‍ണ മദ്യനിരോധനത്തിനെതിരേ പാറ്റ്‌ന ഹൈക്കോടതി. സംസ്ഥാന സര്‍ക്കാരിന്‍റെ മദ്യനിരോധനം നിയമവിരുദ്ധമാണെന്ന് ഹൈക്കോടതി നിരീക്ഷിച്ചു.

സര്‍ക്കാര്‍ കൊണ്ടുവന്ന സമ്പൂര്‍ണ മദ്യനിരോധന നിയമത്തിന് ഗവര്‍ണര്‍ റാം നാഥ്‌കോവിന്ദ് ഈ മാസം ഏഴിന് അംഗീകാരം നല്കിയിരുന്നു. നിയമപ്രകാരം വിടിനുള്ളിലോ പരിസരത്തോ മദ്യം സൂക്ഷിച്ചാല്‍ കുടുംബത്തിലെ എല്ലാ പ്രായപൂര്‍ത്തിയായവരെയും അറസ്റ്റ് ചെയ്യാന്‍ സാധിക്കും. 

തെരഞ്ഞെടുപ്പ് വിജയത്തിനു പിന്നാലെ ഏപ്രില്‍ ആദ്യ വാരത്തോടെയാണ് ബിഹാറില്‍ സമ്പൂര്‍ണ മദ്യനിരോധനം നിതീഷ് കുമാര്‍ സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയത്.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

പശ്ചിമ ബംഗാളിൽ കൂട്ടരാജി; മമത ബാനർജിയുടെ വിശ്വസ്‌തരായ ഉപദേശകർ അടക്കം ഉന്നത ഉദ്യോഗസ്ഥർ രാജിവച്ചു
എന്തുകൊണ്ട് തോറ്റു? 'ജനങ്ങൾക്ക് സ്വീകാര്യമല്ലാത്ത എന്തോ ഒന്ന് സംഭവിച്ചിട്ടുണ്ട്', പ്രതികരിച്ച് ലിന്‍റോ ജോസഫ്