
കോട്ടയം: കഴിഞ്ഞ സർക്കാർ കാലത്ത് മദ്യനയം ചർച്ച ചെയ്ത സബ്ജെക്ട് കമ്മിറ്റി അംഗം ആയിരുന്നുവെന്നും അന്ന് തന്‍റെ എതിർപ്പ് ഇല്ല എന്ന് പറഞ്ഞു മിനിട്സ് ഉണ്ടാക്കിയെന്നും തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ പറഞ്ഞു അപ്പോൾ തന്നെ ആ വേല മനസ്സിലാക്കി എതിർപ്പ് എഴുതി കൊടുത്തത് ആണ് രണ്ട് ഫയൽ ആണ് അന്ന് ഉണ്ടായിരുന്നത് ജോണിവാക്കറിന് നികുതി കുറയ്ക്കാൻ വേണ്ടി ഉള്ള തീരുമാനം ഉണ്ടായിരുന്നു ആ തീരുമാനം വന്നപ്പോൾ അതിനെ അവിടെവച്ച് തന്നെ എതിർത്തു നികുതി ഇളവിൽ തർക്കമുണ്ട് എന്ന് അന്ന ത്തെ സബ്ജക്ട് കമ്മിറ്റിയിൽ പറഞ്ഞു ധനമന്ത്രിയായിരുന്ന കെ എന്‍ ബാലഗോപാലിനെയും അത് അറിയിച്ചതാണ് ആ ഫയൽ ഉണ്ടായിരുന്ന മറ്റൊരു കാര്യം ഐടി ഹബ്ബുകളിൽ ബാർ തുടങ്ങുന്ന നടപടിയായിരുന്നു അത് സാധ്യമല്ല എന്ന നിലപാട് അന്നും എടുത്തു ഇന്നും എടുത്തു എന്നും സ്വീകരിക്കും തിരുവഞ്ചൂർ പോലും എതിർത്തിരുന്നില്ല എന്ന് പ്രചരണം ഇപ്പോൾ വ്യാപകമാകുന്നു ആ പ്രചരണത്തിന്റെ കേന്ദ്രമേത് എന്നത് വ്യക്തമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു
കേരളത്തിൽ ചൂതാട്ടം നടത്തുന്നതിന് വേണ്ടിയുള്ള കണക്ടഡ് ഫയലും അന്നുണ്ടായിരുന്നു ചൂതാട്ടം സാധ്യമല്ല എന്ന നിലപാടാണ് അന്ന് എടുത്തത് . ധന ബില്ല് നിയമസഭയിൽ വരുന്നതാണ് ബില്ല് വരുന്നതിനുമുമ്പ് അതിനെപ്പറ്റി അഭിപ്രായം പറയുന്നത് ശരിയല്ല നിയമസഭാ സാമാജികർക്കാണ് അതിൽ അഭിപ്രായം പറയാൻ സ്വാതന്ത്ര്യം ഉള്ളതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam