എരുമേലിയിൽ ദേവസ്വം ബോർഡിന്‍റെ കടകള്‍ ഏറ്റെടുക്കാന്‍ ആളില്ല

Published : Nov 20, 2018, 06:57 AM ISTUpdated : Nov 20, 2018, 01:09 PM IST
എരുമേലിയിൽ ദേവസ്വം ബോർഡിന്‍റെ കടകള്‍ ഏറ്റെടുക്കാന്‍ ആളില്ല

Synopsis

കഴിഞ്ഞ പ്രാവശ്യത്തെ ലേലത്തുകയേക്കാൾ 30 ശതമാനം കുറച്ചാണ് അവസാനലേലം നടന്നത്. മണ്ഡലകാലം തുടങ്ങിയ ശേഷം നടത്തിയ ലേലത്തിൽ പോയ 14 കടകൾ ഉൾപ്പടെ 27 കടകൾ മാത്രമാണ് കരാറുകാർ എടുക്കാൻ തയ്യാറായത്.

പമ്പ: എരുമേലിയിൽ ദേവസ്വം ബോർഡിന്റെ 29 കടകൾ എടുക്കാൻ ആളില്ല. തീർത്ഥാടകരുടെ തിരക്ക് കുറവായതിനാൽ കരാർ തുക കുറച്ചാൽ മാത്രമേ കടയെടുക്കാൻ കഴിയൂവെന്നാണ് കരാറുകാരുടെ നിലപാട്. 56 കടകൾക്കായി എരുമേലിയിൽ ദേവസ്വം ബോർഡ് ആറ് പ്രാവശ്യമാണ് ലേലം നടത്തിയത്. 

കഴിഞ്ഞ പ്രാവശ്യത്തെ ലേലത്തുകയേക്കാൾ 30 ശതമാനം കുറച്ചാണ് അവസാനലേലം നടന്നത്. മണ്ഡലകാലം തുടങ്ങിയ ശേഷം നടത്തിയ ലേലത്തിൽ പോയ 14 കടകൾ ഉൾപ്പടെ 27 കടകൾ മാത്രമാണ് കരാറുകാർ എടുക്കാൻ തയ്യാറായത്. കരാർ തുക കുറച്ച് കൊടുക്കാൻ പ്രായോഗിക ബുദ്ധിമുട്ടുണ്ടെന്നാണ് ദേവസ്വം ബോർഡിന്റെ വിശദീകരണം 
 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

എസ്ഐആര്‍ കരട് പട്ടിക പ്രസിദ്ധീകരിച്ചു; ഒഴിവാക്കിയത് 24, 08,503 പേരെ, പരാതികള്‍ ജനുവരി 22 വരെ നല്‍കാം
'കരോൾ നടത്തിയത് മദ്യപിച്ച്', കുട്ടികളെ അധിക്ഷേപിച്ച് ബിജെപി നേതാവ് സി കൃഷ്ണകുമാർ; ചോദ്യമുയർന്നപ്പോൾ മലക്കം മറി‌ഞ്ഞു