ജീന്‍സ് ധരിക്കുന്ന പെണ്ണിനെ ഒരാണും കല്ല്യാണം കഴിക്കില്ല; പെണ്‍കുട്ടികളെ ഉപദേശിച്ച് കേന്ദ്രമന്ത്രി

By Web DeskFirst Published Dec 12, 2017, 10:06 AM IST
Highlights

ദില്ലി: സ്ത്രീകളുടെ വസ്ത്രധാരണ രീതിയ്ക്ക് എതിരെ കടുത്ത വിമര്‍ശനവുമായി കേന്ദ്രമന്ത്രി സത്യപാല്‍ സിംഗ്. സ്ത്രീകള്‍ ജീന്‍സ് ധരിക്കുന്നതിനെ എതിര്‍ത്ത സത്യപാല്‍ സിംഗ് ജീന്‍സ് ധരിച്ചെത്തുന്ന പെണ്ണിനെ ഒരാണും വിവാഹം ചെയ്യില്ലെന്നും അദ്ദേഹം പറഞ്ഞു. ഗോരഖ്പൂരില്‍ വിദ്യാര്‍ത്ഥികളെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. 

ഒരു പെണ്‍കുട്ടി ജീന്‍സ് ധരിച്ച് ക്ഷേത്രത്തില്‍ പോകുന്നത് തന്നെ ഒരു സന്യാസിയും തന്റെ പാരമ്പര്യ മൂല്യങ്ങളെ മറന്ന് അംഗീകരിക്കില്ല. നിങ്ങള്‍ കരുതുന്നുണ്ടോ വിവാഹ മണ്ഡപത്തില്‍ ജീന്‍സ് ധരിച്ച് വരുന്ന പെണ്ണിനെ ഏതെങ്കിലും പുരുഷന്‍ കല്യാണം കഴിക്കുമെന്ന്, അദ്ദേഹം ചോദിച്ചു.

ഗോരഖ്‌നാഥ് ക്ഷേത്രത്തിന്റെ വിദ്യാലയമായ മഹാറാണ പ്രതാപ് ശിക്ഷ പരിഷത്തിന്റെ വാര്‍ഷികാഘോഷങ്ങളുടെ സമാപനയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മുഖ്യമന്ത്രി യോഗി ആദിത്യനാഥും ചടങ്ങില്‍ സംബന്ധിച്ചു. ജല വിഭവ വകുപ്പിന്റെയും മാനവ വിഭവശേഷി വകുപ്പിന്റെയും സ്വതന്ത്ര ചുമതലയുള്ള കേന്ദ്ര സഹമന്ത്രിയാണ് സത്യപാല്‍ സിംഗ്.

click me!