പെണ്‍കുട്ടിക്ക് പരാതിയില്ല; പികെ ശശിക്കെതിരെ കേസെടുക്കില്ല

Published : Sep 29, 2018, 11:32 AM IST
പെണ്‍കുട്ടിക്ക് പരാതിയില്ല; പികെ ശശിക്കെതിരെ കേസെടുക്കില്ല

Synopsis

പികെ ശശിക്കെതിരായ പീഡന പരാതികളിൽ കേസെടുക്കാനാകില്ലെന്ന് റിപ്പോർട്ട്. തൃശൂർ റെയ്ഞ്ച് ഐജിയാണ് ഡിജിപിക്ക് റിപ്പോർട്ട് നൽകിയത്. പെൺകുട്ടിയോ ബന്ധുക്കളോ പരാതിയോ മൊഴിയോ നൽകിയിട്ടില്ല. പെൺകുട്ടിയെ നേരിൽ കണ്ടു ചോദിച്ചിട്ടും പരാതി ഉന്നയിച്ചില്ല. മാധ്യമ വാർത്തകളുടെ അടിസ്ഥാനത്തിൽ മാത്രമാണ് പരാതികൾ.   

തിരുവനന്തപുരം: പികെ ശശിക്കെതിരായ പീഡന പരാതികളിൽ കേസെടുക്കാനാകില്ലെന്ന് റിപ്പോർട്ട്. തൃശൂർ റെയ്ഞ്ച് ഐജിയാണ് ഡിജിപിക്ക് റിപ്പോർട്ട് നൽകിയത്. പെൺകുട്ടിയോ ബന്ധുക്കളോ പരാതിയോ മൊഴിയോ നൽകിയിട്ടില്ല. പെൺകുട്ടിയെ നേരിൽ കണ്ടു ചോദിച്ചിട്ടും പരാതി ഉന്നയിച്ചില്ല. മാധ്യമ വാർത്തകളുടെ അടിസ്ഥാനത്തിൽ മാത്രമാണ് പരാതികൾ. 

പെൺകുട്ടിക്ക് പരാതിയില്ലെങ്കിൽ കേസെടുക്കാനാവില്ലെന്ന് നിയമോപദേശം ലഭിച്ചതായും റിപ്പോര്‍ട്ടില്‍ പറയുന്നു. ഡിജിപിക്ക് ലഭിച്ച ഒരു കൂട്ടം പരാതികളാണ് പ്രാഥമിക അന്വേഷണത്തിനായി തൃശൂര്‍ റേഞ്ച് ഐജിക്ക് നല്‍കിയത്.  പാലക്കാട് എസ്പിയുടെ നേതൃത്വത്തിലായിരുന്നു പ്രാഥമിക അന്വേഷണം നടന്നത്. തുടര്‍ന്നാണ് ഐജി റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്.

ബാധിക്കപ്പെട്ടയാളോ ബന്ധുക്കളോ പറയാതെ മൂന്നാമതൊരാള്‍ പരാതി ഉന്നയിച്ചാല്‍ ഇത്തരം കേസുകളില്‍ പരാതി സ്വീകരിക്കാനാകില്ല. ആരോപണമുന്നയിക്കുന്ന ആളോ ബന്ധുക്കളോ പരാതി നല്‍കാതെ കേസ് നിലനില്‍ക്കില്ലെന്നാണ് ഡിജിപിക്ക് ലഭിച്ച നിയമോപദേശം. പൊലീസ് മൊഴിയെടുക്കാന്‍ ശ്രമിച്ചപ്പോള്‍ പെണ്‍കുട്ടി സംസാരിക്കാന്‍ പോലും തയ്യാറായില്ലെന്നാണ് ലഭിക്കുന്ന വിവരം.  ഈ സാഹചര്യത്തില്‍ കേസെടുക്കാനാകില്ലെന്ന് തന്നെയാണ് പൊലീസ് വ്യക്തമാക്കുന്നത്.

പാര്‍ട്ടിതല അന്വേഷണത്തില്‍ പൂര്‍ണ വിശ്വാസമുണ്ടെന്ന നിലപാടിലാണ് പെണ്‍കുട്ടി. മന്ത്രി എകെ ബാലനും പികെ ശ്രീമതിയും അടങ്ങുന്ന കമ്മീഷന്‍ അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിച്ചതായും നടപടിക്ക് ശുപാര്‍ശയുള്ളതുമായാണ് വിവരം. ഈ ഘട്ടത്തിലാണ് നിയമപരമായി മുന്നോട്ട് പോകാന്‍ യുവതി തയ്യാറാകാത്തത്.

ഷൊര്‍ണൂര്‍ എംഎല്‍എയായ പികെ ശശിക്കെതിരെ ഡിവൈഎഫ്ഐ വനിതാ നേതാവ് പാര്‍ട്ടിക്ക് പരാതി നല്‍കിയിരുന്നു. എംഎല്‍എ അപമര്യാദയായി പെരുമാറിയെന്നായിരുന്നു യുവതിയുടെ പരാതി. ഡിവൈഎഫ്ഐ സമ്മേളനത്തിനിടെ ലൈംഗിക ചുവയോടെ സംസാരിക്കുകയും വഴങ്ങിക്കൊടുക്കാന്‍ ആവശ്യപ്പെട്ടുവെന്നും പരാതിയിലുണ്ട്. എന്നാല്‍ ആരോപണങ്ങള്‍ തള്ളിക്കൊണ്ട് പികെ ശശി രംഗത്ത് വരികയായിരുന്നു.  തനിക്കെതിരെ അങ്ങനെയൊരു പരാതി പാര്‍ട്ടിക്ക് കിട്ടിയ കാര്യം അറിയില്ലെന്നായിരുന്നു അന്ന് പികെ ശശി പറഞ്ഞത്. 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

ശബരിമലയിലേക്കുള്ള മിൽമ നെയ്യ് മറിച്ചു വിറ്റ സംഭവം: അന്വേഷണ ഉത്തരവ് പുറത്തിറങ്ങി, ദേവസ്വം സെക്രട്ടറിക്ക് ചുമതല
കാട്ടാക്കട ഡിപ്പോയിൽ നിയന്ത്രണം വിട്ട കെഎസ്ആർടിസി ബസ് യാത്രക്കാരുടെ ഇടയിലേക്ക് ഇടിച്ചുകയറി; ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്