ഒരുവർഷത്തിനിപ്പുറവും ക്രിസ്മസ് ആഘോഷങ്ങളില്ലാതെ ഓഖി ബാധിതര്‍

Published : Dec 25, 2018, 07:08 AM IST
ഒരുവർഷത്തിനിപ്പുറവും ക്രിസ്മസ് ആഘോഷങ്ങളില്ലാതെ ഓഖി ബാധിതര്‍

Synopsis

നാടെങ്ങും ക്രിസ്മസ് ആഘോഷമാണ്. എന്നാൽ ഇതൊന്നുമില്ലാത്ത ഒരു കൂട്ടരുണ്ട് തലസ്ഥാനത്ത്. ഓഖി ദുരിതബാധിതരുടെ വീടുകളിൽ ഒരുവർഷത്തിനിപ്പുറവും ആഘോഷങ്ങളില്ല.

തിരുവനന്തപുരം: നാടെങ്ങും ക്രിസ്മസ് ആഘോഷമാണ്. എന്നാൽ ഇതൊന്നുമില്ലാത്ത ഒരു കൂട്ടരുണ്ട് തലസ്ഥാനത്ത്. ഓഖി ദുരിതബാധിതരുടെ വീടുകളിൽ ഒരുവർഷത്തിനിപ്പുറവും ആഘോഷങ്ങളില്ല.

'പണ്ടൊക്കെ കേക്ക് മുറിക്കും വൈന്‍ കുടിക്കും, അന്നൊക്കെ ആരെങ്കിലുമൊക്കെ കൊണ്ടുതരും... ഇപ്പോള്‍ ആരും തിരിഞ്ഞു നോക്കില്ല'- -പൂന്തുറയിലെ ജാന്‍സിയുടെ വാക്കുകള്‍ ഇങ്ങനെ. 'മുമ്പൊക്കെ ചേട്ടനുള്ളപ്പോള്‍ നന്നായി ആഘോഷിച്ചിരുന്നു. ഇപ്പൊ ഒന്നുമില്ല'- കണ്ണീര്‍ അടക്കാനാവാതെ ക്ലാസ്റ്റി പറയുന്നു. ക്ലാസ്റ്റിയുടെ വാക്കുകളിലുണ്ട് പൂന്തുറയിലെ ഓരോവീട്ടിലെയും അവസ്ഥ. വീടുകൾക്ക് മുന്നിൽ മിന്നിത്തിളങ്ങുന്ന നക്ഷത്രങ്ങളില്ല. പൂൽക്കൂടില്ല. കേക്ക് മുറിച്ച് ആഘോഷങ്ങളില്ല.

അന്നുവരെ കുടുംബം പോറ്റിയിരുന്നവരെ കടൽ കൊണ്ടു പോയപ്പോൾ വറുയിതിയിലായതാണ് പല വീടുകളും. പ്രത്യാശയാണ് ക്രിസ്മസ്. അതുകൊണ്ട് പള്ളികളിൽ  ഇത്തവണ ആഘോഷങ്ങൾ ഉണ്ട്. പല വീടുകളും അടഞ്ഞുകിടക്കുകയാണ് ഇത്തവണ ആഘോഷങ്ങളിലില്ലെങ്കിലും നല്ല നാളുകള്‍ തിരികെയെത്തുമെന്ന് തന്നെയാണ് ഇവരുടെ ക്രിസ്മസ് പ്രതീക്ഷ.


 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

'ഒന്നാം സമ്മാനം വീട്, രണ്ടാം സമ്മാനം ഥാർ'; കടം തീർക്കാൻ വീട് സമ്മാനമായി പ്രഖ്യാപിച്ച് സമ്മാനക്കൂപ്പൺ പുറത്തിറക്കിയ മുൻ പ്രവാസി അറസ്റ്റിൽ
സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാരുടെയും പെന്‍ഷന്‍കാരുടെയും ചികിത്സാ ഇന്‍ഷുറന്‍സ് പദ്ധതി, മെഡിസെപ് പ്രീമിയം തുക വർധിപ്പിച്ചു