പുനരധിവാസ പദ്ധതിയിലെ നഷ്ടപരിഹാരം കിട്ടിയില്ല; കലക്ടറേറ്റിന് മുന്നില്‍ കുടില്‍ കെട്ടാന്‍ ആദിവാസി കുടുംബങ്ങള്‍

By web deskFirst Published Jan 21, 2018, 11:27 AM IST
Highlights

വയനാട്:   സ്വയംസന്നദ്ധ പുരധിവാസ പദ്ധതിയിലെ നഷ്ടപരിഹാരത്തിനായി വയനാട് കലക്ടറേറ്റിന് മുന്നില്‍ ആദിവാസി കുടുംബങ്ങള്‍ കുടില്‍ കെട്ടി സമരത്തിന് ഒരുങ്ങുന്നു. പത്ത് ദിവസത്തിനകം നഷ്ടപരിഹാരം നല്‍കിയില്ലെങ്കില്‍ സമരമെന്നാണ് മുന്നറിയിപ്പ്. പണം തടഞ്ഞ് വെക്കുന്നതിന് പിന്നില്‍ വനം റവന്യു വകുപ്പുകളിലെ ഉദ്യോഗസ്ഥരാണെന്നാണ് ആരോപണം.

ചെട്യാലത്തൂര്‍, നരിമാന്തിക്കോല്ലി, ഈശ്വരന്‍കോല്ലി എന്നി വനഗ്രാമങ്ങളില്‍ നിന്നും പുറത്തെത്താന്‍ കാത്തിരിക്കുന്നത് 282 കുടുംബങ്ങള്‍. നല്‍കാന്‍ കേന്ദ്രസര്‍ക്കാര്‍ അനുവദിച്ച 24 കോടി രൂപ ജില്ലാ കളക്ടറുടെ ഫണ്ടിലുമുണ്ട്. ഫെബ്രുവരി 15 നകം പണം നല്‍കിയിട്ടില്ലെങ്കില്‍  കേന്ദ്രസര്‍ക്കാര്‍ തിരിച്ചെടുക്കും. തിരിച്ചെടുത്താല്‍ തുടര്‍ന്നുള്ള കേന്ദ്ര ഫണ്ട് കിട്ടാതാകും. ഇത് പുനരധിവാസം കാത്ത് മറ്റ് വനഗ്രാമങ്ങളില്‍ കഴിയുന്ന 422 കുടുംബങ്ങളെയാ ണ് ബാധിക്കുക. പത്ത് ദിവസത്തിനുള്ളില്‍ പണം കിട്ടിയില്ലെങ്കില്‍ കളക്ട്രേറ്റിന് മുന്നില്‍ കുടില്‍കെട്ടി സമരം തുടങ്ങാനാണ് വനഗ്രാമങ്ങളിലുള്ളവരുടെ തീരുമാനം.

വനം വകുപ്പ് നടത്തേണ്ട മുഴുവന്‍ നടപടികളും പൂര്‍ത്തിയായെന്നാണ് വനംപാലകര്‍ നല്‍കുന്ന വിശദീകരണം. പട്ടയ ഭൂമിയായതിനാല്‍ റവന്യുവകുപ്പില്‍ നിന്നും അനുകൂല നിലപാടുണ്ടാകാത്തതാണ് കാരണമായി വനപാലകര്‍ ചൂണ്ടികാട്ടുന്നത്. അതെസമയം വിഷയം പരിഹരിക്കാന്‍ ശ്രമിക്കുകയാണെന്ന് റവന്യഉദ്യോഗസ്ഥര്‍ നല്‍കുന്ന വിശദികരണം.
 

click me!