
ഭോപ്പാല്‍: രാഹുല്‍ ഗാന്ധിയുടെ മധ്യപ്രദേശിലെ റാലിക്ക് കര്‍ശന നിയന്ത്രണങ്ങളുമായി മധ്യപ്രദേശ് ഗവണ്‍മെന്‍റ്. ജൂണ്‍ ആറിന് നടക്കാനിരിക്കുന്ന റാലിക്ക് അനുമതി നല്‍കാന്‍ കര്‍ശന നിയന്ത്രണങ്ങള്‍ പാലിക്കണമെന്നാണ് ഉദ്യോഗസ്ഥന്‍ ഇറക്കിയ ഉത്തരവില്‍ പറയുന്നത്. മല്‍ഹാഗഡിലെ സബ് ഡിവിഷണല്‍ ഓഫീസറാണ് ഉത്തരവിറക്കിയിരിക്കുന്നത്.
പരിപാടിയില്‍ ഡിജെ സൗണ്ട് സിസ്റ്റം ഉപയോഗിക്കരുത്. മതവികാരം വ്രണപ്പെടുത്തുന്ന യാതൊരു പദപ്രയോഗങ്ങളും പരിപാടിയില്‍ രാഹുല്‍ ഗാന്ധി നടത്തരുത്. റാലിക്കായി ഒരുക്കുന്ന ടെന്‍റിന്‍റെ വലിപ്പം15 X15 അടിയില്‍ കൂടാന്‍ പാടില്ല തുടങ്ങിയവയാണ് പ്രധാനമായും നിര്‍ദേശിച്ചിരിക്കുന്നത്.
മഴ, തീപിടിത്തം തുടങ്ങിയ അടിയന്തിര ഘട്ടങ്ങളില്‍ ഉണ്ടായേക്കാവുന്ന അപകടങ്ങള്‍ തരണം ചെയ്യാന്‍ റാലി സംഘടിപ്പിക്കുന്ന സംഘടന തന്നെ സംവിധാനമൊരുക്കണം. റാലിയില്‍ ഇത്തരം കാര്യങ്ങള്‍ ശ്രദ്ധിക്കേണ്ട വളണ്ടിയര്‍മാരുടെ പേരും ഫോണ്‍ നമ്പറും നേരത്തെ തന്നെ പൊലീസ് സ്റ്റേഷനില്‍ എത്തിക്കണമെന്നും ഉത്തരവില്‍ പറയുന്നു. ഉത്തരവു പ്രകാരമുള്ള കാര്യങ്ങള്‍ പാലിക്കാതിരുന്നാല്‍ റാലിക്കുള്ള അനുമതി പിന്‍വലിക്കുമെന്നും ഉത്തരവിലുണ്ട്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam