തീർത്ഥാടകരുടെ ദുരിതത്തിന് അറുതിയില്ല; എരുമേലിയിൽ കുടിവെള്ളം പോലുമില്ല

Published : Nov 16, 2018, 01:14 PM ISTUpdated : Nov 16, 2018, 02:17 PM IST
തീർത്ഥാടകരുടെ ദുരിതത്തിന് അറുതിയില്ല; എരുമേലിയിൽ കുടിവെള്ളം പോലുമില്ല

Synopsis

മണ്ഡലകാല, മകരവിളക്ക് തീർത്ഥാടനത്തിനായി ശബരിമല നട ഇന്ന് തുറക്കാനിരിക്കെ എരുമേലിയിൽ തീർത്ഥാടകർക്ക് കുടിവെള്ളം പോലുമില്ല. കുടിവെള്ളത്തിനായി ടാപുകൾ നിർമ്മിക്കുന്നതിന്‍റെ ജോലികളാണ് അവസാനമണിക്കൂറിൽ നടത്തുന്നത്.

പമ്പ:  മണ്ഡലകാല, മകരവിളക്ക് തീർത്ഥാടനത്തിനായി ശബരിമല നട ഇന്ന് തുറക്കാനിരിക്കെ എരുമേലിയിൽ തീർത്ഥാടകർക്ക് കുടിവെള്ളം പോലുമില്ല. കുടിവെള്ളത്തിനായി ടാപുകൾ നിർമ്മിക്കുന്നതിന്‍റെ ജോലികളാണ് അവസാനമണിക്കൂറിൽ നടത്തുന്നത്.

ശബരിമല മാസ്റ്റർ പ്ലാനിന്‍റെ ഭാഗമായി അനുവദിച്ചതാണ് എരുമേലിയിലെ കുടിവെള്ളപദ്ധതി. ഒരു വ‍ർഷം മുൻപ് ടെൻണ്ടർ നടപടികൾ പൂർത്തിയായി. പണി ആരംഭിച്ചു. പിന്നീട് പണി ഇഴഞ്ഞാണ് നീങ്ങിയത്. ഈ വർ‍ഷത്തെ മണ്ഡലകാലം തുടങ്ങുന്നതിന് രണ്ട് ദിവസം മുൻപാണ് ഇവിടെ മാർബിളിടുന്നത്. എന്നാൽ ഇപ്പോഴും കുടിവെള്ളമെത്തിക്കുന്നതിനുള്ള ടാങ്ക് സ്ഥാപിച്ചിട്ടില്ല. അതായത്, വാവർപള്ളിയിൽ നിന്നും പേട്ട തുള്ളി ധർ‍മ്മശാസ്താക്ഷേത്രത്തിലെത്തുന്ന ഭക്തർ കുടിവെള്ളം കിട്ടാതെ ബുദ്ധിമുട്ടുമെന്ന് ചുരുക്കം.

ക്ഷേത്രത്തിന് മുന്നിലെ കൽപ്പടവുകളിൽ ഓട് പാകുന്നതിനുള്ള ടെണ്ടറും നൽകിയിട്ട് ആറുമാസത്തിൽ കൂടുതലായി. കൃത്യമായി പണി പൂർത്തിയാക്കാൻ സർക്കാരോ ദേവസ്വം ബോർഡോ മുൻകൈ എടുത്തില്ല. ഫലത്തിൽ എരുമേലിയിൽ അസൗകര്യങ്ങളുടെ നടുവിലേക്കാണ് ഭക്തർ എത്തുന്നത്.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

സ്കൂള്‍ വിദ്യാര്‍ത്ഥിയുടെ ബാഗിലുണ്ടായിരുന്നത് ഒറിജിനൽ വെടിയുണ്ടകള്‍ തന്നെ; ചോദ്യങ്ങള്‍ ബാക്കി, സംഭവത്തിലെ അവ്യക്തത നീക്കാൻ പൊലീസ്
കോഴിക്കോട് യുവാവിനെ കാറിൽ മരിച്ച നിലയിൽ കണ്ടെത്തി