സംസ്ഥാന സര്‍ക്കാറിലേക്കുള്ള പണം ഇടപാടുകള്‍ക്ക് നവംബര്‍ 30 വരെ പിഴ ഈടാക്കില്ല

Published : Nov 13, 2016, 04:52 AM ISTUpdated : Oct 04, 2018, 05:04 PM IST
സംസ്ഥാന സര്‍ക്കാറിലേക്കുള്ള പണം ഇടപാടുകള്‍ക്ക് നവംബര്‍ 30 വരെ പിഴ ഈടാക്കില്ല

Synopsis

സംസ്ഥാന സര്‍ക്കാറിലേക്ക് വ്യക്തികളും കുടുംബങ്ങളും അടയ്ക്കേണ്ട നികുതികള്‍ക്കും ഫീസുകള്‍ക്കും നവംബര്‍ 30 വരെ പിഴ ഈടാക്കില്ലെന്ന് മുഖ്യമന്ത്രി അറിയിച്ചു. കറന്‍സി നോട്ടുകളുടെ പിന്‍വലിക്കലുമായി ബന്ധപ്പെട്ട് ജനങ്ങള്‍ക്കുണ്ടായ പ്രയാസം കണക്കിലെടുത്താണ് നടപടി. വിവിധ സര്‍ക്കാര്‍ ഓഫീസുകളിലേക്ക് അടയ്ക്കേണ്ട എല്ലാത്തരം നികുതികള്‍ക്കും. വൈദ്യുതി ബില്‍, വെള്ളക്കരം എന്നിവയ്ക്കും പരീക്ഷാ ഫീസുകള്‍ പോലുള്ളവയ്ക്കും ഇത് ബാധകമാണ്.  മോട്ടോര്‍ വാഹന വകുപ്പുമായി ബന്ധപ്പെട്ട് വാഹന ഉടമകള്‍ അടയ്ക്കേണ്ട നികുതികള്‍ക്കും നവംബര്‍ 30 വരെ പിഴ ഈടാക്കില്ല. എന്നാല്‍ വാറ്റ്, എക്സൈസ് ഡ്യൂട്ടി എന്നിവയ്ക്ക് ഇത് ബാധകമാവില്ലെന്നും മുഖ്യമന്ത്രി അറിയിച്ചു. കേന്ദ്ര സര്‍ക്കാറിന്റെ നടപടിയെ മുഖ്യമന്ത്രി രൂക്ഷമായ ഭാഷയില്‍ വിമര്‍ശിക്കുകയും ചെയ്തു.
 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

പപ്പായ മുറിച്ചപ്പോൾ വിസ്മയം, കറുത്ത വിത്തുകൾ മുളച്ച് പൊങ്ങി, പഴത്തിനുള്ളിൽ പച്ചപ്പ്
അധികാരത്തിലേറിയതിന് പിന്നാലെ പുതിയ കശാപ്പ് നിയമവുമായി ബിജെപി സർക്കാർ; പശ്ചിമ ബംഗാളിൽ കശാപ്പിന് സർട്ടിഫിക്കറ്റ് നിർബന്ധം